ബ്ര​​​സീ​​​ലി​​​യ: ബ്ര​​​സീ​​​ലി​​​യ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ്ഫോ​​​ട​​​നം ന​​​ട​​​ത്തി​​​യ​​​യാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യി​​​ർ ബൊ​​​ൾ​​​സെ​​​നാ​​​രോ​​​യു​​​ടെ ലി​​​ബ​​​റ​​​ൽ പാ​​​ർ​​​ട്ടി​​​ക്കാ​​​ര​​​നാ​​​യ ഫ്രാ​​​ൻ​​​സി​​​സ്കോ ലൂ​​​യി​​​സ് ആ​​​ണ് ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​ന്നേ​​രം സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ്ഫോ​​​ട​​​നം ന​​​ട​​​ത്തി​​​യ​​​ത്. തൊ​​​ട്ടു​​പി​​​ന്നാ​​​ലെ ഇ​​​യാ​​​ളെ മ​​​രി​​​ച്ച​​​ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

സു​​​പ്രീം​​​കോ​​​ട​​​തി പ​​​രി​​​സ​​​ര​​​ത്ത് ര​​​ണ്ടു​​​ത​​​വ​​​ണ സ്ഫോ​​​ട​​​ന​​​ശ​​​ബ്ദം കേ​​​ട്ടു. കെ​​​ട്ടി​​​ട​​​ത്തി​​​നു​​​നേ​​​ർ​​​ക്ക് ഇ​​​യാ​​​ൾ സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞ​​​താ​​​യി ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞു.


തെ​​​ക്ക​​​ൻ ബ്ര​​​സീ​​​ലി​​​ലെ സാ​​​ന്ത കാ​​​തറി​​​ന സം​​​സ്ഥാ​​​ന​​ക്കാ​​ര​​നാ​​​യ ഫ്രാ​​​ൻ​​​സി​​​സ്കോ ലൂ​​​യി​​​സ് 2020 ൽ ​​​കൗ​​​ൺ​​​സി​​​ല​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.