ബസപകടത്തിൽ 19 മരണം
Monday, March 20, 2023 2:19 AM IST
ധാക്ക: ബംഗ്ലാദേശിൽ ബസ് കിടങ്ങിലേക്കു മറിഞ്ഞ് 19 പേർ മരിച്ചു. മുപ്പതിലേറെ പേർക്കു പരിക്കേറ്റു. ബംഗബന്ധു എക്സ്പ്രസ് വേയിൽ ശിബ്ചാറിൽ ഇന്നലെ രാവിലെ 7.45നായിരുന്നു അപകടം. 14 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.