ഗോത്താബയ 24നു ശ്രീലങ്കയിൽ മടങ്ങിയെത്തും
Thursday, August 18, 2022 12:28 AM IST
കൊളംബോ: ജനകീയ പ്രക്ഷോഭത്തെത്തുടർന്നു നാടുവിട്ട മുൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോത്തബയ രാജപക്സെ 24നു മടങ്ങിയെത്തും. ബന്ധുവായ ഉദയൻഗ വീരതുംഗെയാണ് ഇക്കാര്യം അറിയിച്ചത്. ഗോത്താബയ തന്നോടു ഫോണിൽ സംസാരിച്ചെന്നും അടുത്തയാഴ്ച എത്തുമെന്നും വീരതുംഗെ പറഞ്ഞു.
നിലവിൽ ബാങ്കോക്കിലെ ഹോട്ടലിലാണു ഗോത്താബയ കഴിയുന്നത്. സിംഗപ്പൂരിൽനിന്ന് ഓഗസ്റ്റ് 11നാണ് ഇദ്ദേഹം തായ്ലൻഡിലെത്തിയത്.