ജോൺ ഹ്യൂം അന്തരിച്ചു
Tuesday, August 4, 2020 12:18 AM IST
ലണ്ടൻ: വടക്കൻ അയർലൻഡിലെ കലാപങ്ങൾ അവസാനിപ്പിക്കാൻ പ്രവർത്തിച്ച ജോൺ ഹ്യൂം (83) അന്തരിച്ചു. വടക്കൻ അയർലൻഡിലെ 1998 സമാധാന കരാറിന്റെ ശില്പിയായിരുന്നു സോഷ്യൽ ഡെമോക്രാറ്റിക് ആൻഡ് ലേബർ പാർട്ടിയിലെ കത്തോലിക്ക നേതാവായ ഹ്യൂം. 3,500 പേരുടെ മരണത്തിന് ഇടയാക്കിയ കലാപം ഇല്ലാതാക്കാൻ പരിശ്രമിച്ചതിന് പ്രൊട്ടസ്റ്റന്റ് നേതാവ് ഡേവിഡ് ട്രിന്പിളിനൊപ്പം ഹ്യൂം നൊബേൽ പുരസ്കാരം പങ്കിട്ടു.