ബഹാമാസ് വീണ്ടും കൊടുങ്കാറ്റ് ഭീഷണിയിൽ
Saturday, September 14, 2019 11:01 PM IST
ടാംപ: അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപംകൊണ്ട ഹന്പർട്ടോ കൊടുങ്കാറ്റ് ബഹാമാസിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ വീശാൻ സാധ്യതയുണ്ടെന്ന് യുഎസ് നാഷണൽ ഹരിക്കേൻ സെന്റർ അറിയിച്ചു. കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. യുഎസിലെ ഫ്ളോറിഡ, ജോർജിയ, സൗത്ത് കരോളൈന സംസ്ഥാനങ്ങളിലും കൊടുങ്കാറ്റ് വീശിയേക്കും.
കഴിഞ്ഞമാസം അവസാനം വീശിയ ഡോറിയൻ ചുഴലിക്കൊടുങ്കാറ്റിൽ ബഹാമാസ് തകർന്നടിഞ്ഞിരുന്നു. അന്പതോളം പേർ മരിക്കുകയും 70,000 പേർ ഭവനരഹിതരാകുകയും ചെയ്തു.