പാക് ഡ്രോണെന്നു സംശയം, സാംബയിൽ തെരച്ചിൽ
Sunday, September 7, 2025 1:35 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ സാംബ ജില്ലയിൽ തന്ത്രപ്രധാന മേഖലകൾക്കു മുകളിലൂടെ പാക് ഡ്രോൺ പറന്നെന്ന സംശയത്തെത്തുടർന്ന് അതിർത്തിയിൽ സൈന്യം തെരച്ചിൽ നടത്തി.
ആയുധങ്ങളും ലഹരിമരുന്നും ഡ്രോണിൽ നിക്ഷേപിച്ചുവെന്ന സംശയത്തെത്തുടർന്നായിരുന്നു തെരച്ചിൽ.
വെള്ളിയാഴ്ച രാത്രി 9.35ന് ബാരി ബ്രാഹ്മണ പ്രദേശത്തെ സൈനിക ഗാരിസണിന് 700 മീറ്റർ ഉയരത്തിലാണ് ഡ്രോൺ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ സൈന്യം ജാഗ്രതാ മുന്നറിയിപ്പു നൽകി.