പഞ്ചാബ് പ്രളയം: മരണം 46
Sunday, September 7, 2025 1:35 AM IST
ചണ്ഡിഗഡ്: പഞ്ചാബിൽ പ്രളയത്തെത്തുടർന്ന് മരിച്ചവരുടെ എണ്ണം 46 ആയി. 1.75 ലക്ഷം ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു.
എൻഡിആർഎഫ്, കരസേന, ബിഎസ്എഫ്, പഞ്ചാബ് പോലീസ്, ജില്ലാ ഭരണകൂടങ്ങൾ എന്നിവയാണ് രക്ഷാപ്രവർത്തനം നടത്തിവരുന്നത്.
പഞ്ചാബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണ് ഇത്തവണയുണ്ടായത്. സത്ലജ്, ബിയാസ്, റാവി നദികളെല്ലാം കരകവിഞ്ഞൊഴുകയാണ്. ഹിമാചലിലും ജമ്മു കാഷ്മീരിലും ഉണ്ടായ കനത്ത മഴയാണു പഞ്ചാബിനെ മുക്കിയത്.