ജാർഖണ്ഡിൽ രണ്ടു പോലീസുകാർക്കു വീരമൃത്യു
Friday, September 5, 2025 6:30 AM IST
റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർ വീരമൃത്യു വരിച്ചു. തൃതീയ സമ്മേളനൻ പ്രസ്തുതി കമ്മിറ്റി (ടിഎസ്പിസി) തീവ്രവാദികളുമായാണ് സുരക്ഷാസേന ഏറ്റുമുട്ടിയത്.
സിപിഐ (മാവോയിസ്റ്റ്) വിട്ടവർ രൂപവത്കരിച്ച സംഘടനയാണ് ടിഎസ്പിസി. പലാമു ജില്ലയിലെ കേദൽ ഗ്രാമത്തിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ശാന്തൻ മേത്ത, സുനിൽ റാം എന്നിവരാണു വീരമൃത്യു വരിച്ചത്.