ജാർഖണ്ഡ് അപകടം; മൂന്നു മൃതദേഹങ്ങൾകൂടി കണ്ടെത്തി
Sunday, September 7, 2025 1:35 AM IST
ധൻബാദ്: ജാർഖണ്ഡിലെ ധൻബാദിൽ നിയന്ത്രണംവിട്ട വാൻ ഖനിയിലേക്കു വീണ് കാണാതായ മൂന്നു തൊഴിലാളികളുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തി.
രാംകണാലിയിൽ വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. മണ്ണിടിച്ചിൽമൂലം 150 അടി താഴ്ചയിലേക്കു വാൻ പതിക്കുകയായിരുന്നു.