നടൻ ആശിഷ് വാറംഗ് അന്തരിച്ചു
Sunday, September 7, 2025 1:35 AM IST
മുംബൈ: ബോളിവുഡ് നടൻ ആശിഷ് വാറംഗ് (55) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം ബാധിച്ച് ഡിസംബർ മുതൽ ചികിത്സയിലായിരുന്നു.
ബോളിവുഡിലും മറാത്തി സിനിമകളിലും ഒട്ടേറെ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. അക്ഷയകുമാറിനൊപ്പം സൂര്യവംശിയിലും അജയ് ദേവഗണിനൊപ്പം ദൃശ്യത്തിലും മികച്ച പ്രകടനം കാഴ്ചവച്ച ആശിഷ് വാറംഗ് ധരംവീർ, സിർകുർ, സിമ്മാബ, മർദാനി, ദി ഫാമിലി മാൻ തുടങ്ങിയ ചിത്രങ്ങളിലും തിളങ്ങിയിരുന്നു.