ബിഹാർ ബന്ദിനു സമ്മിശ്ര പ്രതികരണം
Friday, September 5, 2025 6:30 AM IST
പാറ്റ്ന: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിച്ച ‘വോട്ടര്‍ അധികാര്‍ യാത്ര’ യ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ അധിക്ഷേപിച്ചെന്നാരോപിച്ച് എന്‍ഡിഎ ആഹ്വാനം ചെയ്ത ബിഹാര്‍ ബന്ദിന് സമ്മിശ്ര പ്രതികരണം. തലസ്ഥാനമായ പാറ്റ്നയില്‍ ചുരുക്കം വാഹനങ്ങള്‍ മാത്രമേ ഓടിയുള്ളൂ. ചില സ്വകാര്യ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഒരിടത്തും അനിഷ്ട സംഭവങ്ങൾ ഉണ്ടാ യിട്ടില്ലെന്ന് പോലീസ് പറഞ്ഞെങ്കിലും, ബിജെപി പ്രവര്‍ത്തകര്‍ ആളുകളെ തടയാന്‍ ശ്രമിച്ചതായി ആര്‍ജെഡിയും കോണ്‍ഗ്രസും ആരോപിച്ചു.