കർഷകതാത്പര്യം പരമപ്രധാനം: ശിവരാജ് സിംഗ് ചൗഹാൻ
Sunday, September 7, 2025 1:35 AM IST
ഭോപ്പാൽ: ഇന്ത്യൻ കർഷകരുടെ താത്പര്യങ്ങൾ ബലികഴിച്ചുകൊണ്ട് യുഎസുമായി യാതൊരു തരത്തിലുള്ള കരാറും ഒപ്പുവയ്ക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.
""കർഷകരുടെ ചെലവിൽ ഒരു കരാറും സംഭവിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കും’’- വാർത്താസമ്മേളനത്തിൽ ചൗഹാൻ പറഞ്ഞു.
യുഎസ് കാർഷികോത്പന്നങ്ങൾക്കു മേലുള്ള തീരുവ വിഷയത്തിൽ അല്പം വിട്ടുവീഴ്ച ചെയ്ത് ഇന്തോ-യുഎസ് ബന്ധം ശക്തിപ്പെടുത്തുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.