അ​നി​ൽ തോ​മ​സ്

ദേ​ശീ​യ ഗെ​യിം​സി​ൽ ഇ​ന്ന​ലെ കേ​ര​ള​ത്തി​ന് ഒ​ന്നു വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വും. ബീ​ച്ച് ഹാ​ൻ​ഡ്ബോ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ വ​നി​ത​ക​ളാ​ണ് വെ​ള്ളി​നേ​ടി​യ​ത്. ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച ഖോ ​ഖോ പു​രു​ഷ ടീ​മി​ന് പ​ക്ഷേ സെ​മി​യി​ൽ കാ​ലി​ട​റി.

ഒ​ഡീ​ഷ​യോ​ട് 33-26 ന് ​തോ​ൽ​വി വ​ഴ​ങ്ങി​യ​തോ​ടെ​യാ​ണ് വെ​ങ്ക​ല നേ​ട്ട​ത്തി​ൽ തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്ന​ത്. ഫൈ​ന​ലി​ൽ ഹ​രി​യാ​ന​യോ​ടാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ബീ​ച്ച് ഹാ​ൻ​ഡ്ബോ​ൾ ടീം ​പ​രാ​ജ​യ​പ്പെ​ട്ട​ത്.

ഉ​ത്ത​രാ​ഖ​ണ്ഡ് ദേ​ശീ​യ ഗെ​യിം​സി​ൽ കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ വെ​ള്ളി​നേ​ട്ട​മാ​ണി​ത്. ഇ​തോ​ടെ ര​ണ്ട് സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും മൂന്നു വെ​ങ്ക​ല​വു​മ​ട​ക്കം കേ​ര​ള​ത്തി​ന്‍റെ ആ​കെ മെ​ഡ​ൽ നേ​ട്ടം ആറാ​യി. ഒ​ൻ​പ​ത് സ്വ​ർ​ണ​വു​മാ​യി മ​ണി​പ്പു​രാ​ണ് ഒ​ന്നാ​മ​ത്.

ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള സ​ർ​വീ​സ​സി​ന് ഒ​ൻ​പ​ത് സ്വ​ർ​ണ​മു​ണ്ടെ​ങ്കി​ലും വെ​ള്ളി നേ​ട്ട​ത്തി​ൽ മ​ണി​പ്പു​രി​നേ​ക്കാ​ൾ പി​ന്നി​ലാ​ണ്. ഒ​ൻ​പ​ത് സ്വ​ർ​ണ​വും നാ​ല് വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വു​മാ​യി ക​ർ​ണാ​ട​ക​യാ​ണ് മൂ​ന്നാ​മ​ത്. കേ​ര​ളം മെ​ഡ​ൽ പ​ട്ടി​ക​യി​ൽ 11-ാമ​താ​ണ്.

വ​നി​താ-​പു​രു​ഷ വി​ഭാ​ഗം വാ​ട്ട​ർ​പോ​ളോ​യി​ൽ കേ​ര​ളം സെ​മി​ക്ക​രി​കി​ലെ​ത്തി. ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ടും വി​ജ​യി​ച്ചാ​ണ് കേ​ര​ളം സെ​മി സാ​ധ്യ​ത സ​ജീ​വ​മാ​ക്കി​യ​ത്. പു​രു​ഷ വി​ഭാ​ഗം വാ​ട്ട​ർ​പോ​ളോ​യി​ൽ കേ​ര​ളം ഹ​രി​യാ​ന​യെ 16-1ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി.

നാ​ളെ ന​ട​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​ക്കെ​തി​രേ​യു​ള്ള മ​ത്സ​രം നി​ർ​ണാ​യ​ക​മാ​ണ്. വ​നി​താ വി​ഭാ​ഗ​ത്തി​ൽ കേ​ര​ളം ഒ​ഡീ​ഷ​യെ എ​തി​രി​ല്ലാ​ത്ത 15 ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. നാ​ളെ കേ​ര​ള വ​നി​ത​ക​ൾ ക​ർ​ണാ​ട​ക​യെ നേ​രി​ടും.

വുഷു​വി​ൽ പു​രു​ഷ​ൻ​മാ​രു​ടെ തൗ​ലോ​യി​ൽ മ​ത്സ​രി​ച്ച വി. മു​നീ​ർ 8.00 ​പോ​യി​ന്‍റ് നേ​ടി നാ​ലാം സ്ഥാ​നം നേ​ടി. തൗ​ലോ​യി​ലെ ജി​യാ​ൻ​ഷു ഇ​ന​ത്തി​ലാ​ണ് മ​ത്സ​രി​ച്ച​ത്. 5-5 വ​നി​താ ബാ​സ്ക​റ്റ്ബോ​ളി​ൽ കേ​ര​ളം സെ​മി ഫൈ​ന​ലി​ൽ ക​ർ​ണാ​ട​ക​യു​മാ​യി ഏ​റ്റു​മു​ട്ടും. ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് മ​ത്സ​രം.

ഗ്രൂ​പ്പ് എ​യി​ൽ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ച് ഗ്രൂ​പ്പ് ചാ​ന്പ്യ​ൻ​മാ​രാ​യാ​ണ് കേ​ര​ളം സെ​മി ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ കേ​ര​ളം പ​ഞ്ചാ​ബി​നെ 76-44 പോ​യി​ന്‍റു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചി​രു​ന്നു.

ഫു​ട്ബോ​ളി​ൽ സെ​മി ഫൈ​ന​ൽ യോ​ഗ്യ​ത ല​ക്ഷ്യ​മി​ട്ട് കേ​ര​ളം ഡ​ൽ​ഹി​ക്കെ​തി​രേ ഇ​ന്നി​റ​ങ്ങും. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ മ​ണി​പ്പു​രി​നെ ഒ​രു ഗോ​ളി​ന് ത​ക​ർ​ത്ത ആത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് കേ​ര​ളം. വി​ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​ന് സെ​മി യോ​ഗ്യ​ത ഉ​റ​പ്പി​ക്കാം. ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​ക്കാ​ണ് മ​ത്സ​രം.

പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ മൂ​ന്നി​ന് ന​ട​ക്കു​ന്ന സ​ർ​വീ​സ​സി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ൽ വി​ജ​യം നി​ർ​ണാ​യ​ക​മാ​കും. വെ​യ്റ്റ്‌ലിഫ്റ്റിം​ഗി​ലും കേ​ര​ള​ത്തി​ന് മ​ത്സ​ര​മു​ണ്ട്. 81 കി​ലോ ഗ്രാം, 76 ​കി​ലോ ഗ്രാം ​ഇ​ന​ങ്ങ​ളി​ൽ കേ​ര​ളം ഇ​റ​ങ്ങും. ബോ​ക്സി​ംഗി​ലും ഷൂ​ട്ടി​ംഗി​ലു​മാ​ണ് മ​റ്റു മ​ത്സ​ര​ങ്ങ​ൾ.

സ്വ​ർ​ണം തേ​ടി സ​ജ​നും ഹ​ർ​ഷി​ത​യും

നീ​ന്ത​ലി​ൽ കേ​ര​ള​ത്തി​ന്‍റെ സ്വ​ർ​ണ പ്ര​തീ​ക്ഷ​യാ​യ സ​ജ​ൻ പ്ര​കാ​ശും ഹ​ർ​ഷി​ത ജ​യ​റാ​മും ഇ​ന്ന് വീ​ണ്ടും മ​ത്സ​ര​ത്തി​ന്. സ​ജ​ൻ പ്ര​കാ​ശ് 200 മീ​റ്റ​ർ ബ​ട്ട​ർ​ഫ്ളൈ സ്ട്രോ​ക്കി​ലും, ഹ​ർ​ഷി​ത 50 മീ​റ്റ​ർ ബ്ര​സ്റ്റ് സ്ട്രോ​ക്കി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. 200 മീ​റ്റ​ർ ബ്ര​സ്റ്റ് ബ്ര​സ്റ്റ് സ്ട്രോ​ക്കി​ൽ ഹ​ർ​ഷി​ത ക​ഴി​ഞ്ഞ ദി​വ​സം സ്വ​ർ​ണം നേ​ടി​യി​രു​ന്നു. 200 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ലി​ലും 100 മീ​റ്റ​ർ ബ​ട്ട​ർ​ഫ്ളൈ​യി​ലും സ​ജ​ൻ പ്ര​കാ​ശ് വെ​ങ്ക​ല​ം സ്വ​ന്ത​മാ​ക്കിയിട്ടുണ്ട്.


കേരള വോളി ടീമുകൾ സെ​​​​മിയിൽ


​​​​ത​​​​ർ​​​​ക്കി​​​​ച്ചും ക​​​​ല​​​​ഹി​​​​ച്ചും നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ടം ന​​​​ട​​​​ത്തി​​​​യു​​​​മൊ​​​​ക്കെ ഔ​​​​ദ്യോ​​​​ഗി​​​​ക ടീം ​​​​പ​​​​ദ​​​​വി പി​​​​ടി​​​​ച്ചു​​​​വാ​​​​ങ്ങി ഡെ​​​​റാ​​​​ഡൂ​​​​ണി​​​​ലേ​​​​ക്കു വി​​​​മാ​​​​നം ക​​​​യ​​​​റു​​​​ന്പോ​​​​ൾ കേ​​​​ര​​​​ള വോ​​​​ളി​​​​ബോ​​​​ൾ ടീ​​​​മി​​​​നെ അ​​​​ല​​​​ട്ടി​​​​യി​​​​രു​​​​ന്ന​​​​ത് ഒ​​​​ന്ന് മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു.

ഒ​​​​രു മെ​​​​ഡ​​​​ലെ​​​​ങ്കി​​​​ലും നേ​​​​ടാ​​​​നാ​​​​കാ​​​​തെ മ​​​​ട​​​​ങ്ങി​​​​പ്പോ​​​​കേ​​​​ണ്ടി​​​​വ​​​​ന്നാ​​​​ൽ നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളും കു​​​​ത്തു​​​​വാ​​​​ക്കു​​​​ക​​​​ളും. എ​​​​ന്നാ​​​​ൽ, അ​​​​ത്ത​​​​രം ആ​​​​ശ​​​​ങ്ക​​​​ക​​​​ളെ​​​​യെ​​​​ല്ലാം സ്മാ​​​​ഷ് ചെ​​​​യ്ത് നി​​​​ലം​​​​പ​​​​രി​​​​ശാ​​​​ക്കി ദേ​​​​ശീ​​​​യ ഗെ​​​​യിം​​​​സി​​​​ൽ ഓ​​​​രോ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും ജ​​​​യി​​​​ച്ചു ക​​​​യ​​​​റു​​​​ക​​​​യാ​​​​ണു കേ​​​​ര​​​​ള വോ​​​​ളി ടീം.

​​​​ഗ്രൂ​​​​പ്പി​​​​ലെ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പു​​​​രു​​​​ഷ, വ​​​​നി​​​​താ ടീ​​​​മു​​​​ക​​​​ൾ വെ​​​​ന്നി​​​​ക്കൊ​​​​ടി പാ​​​​റി​​​​ച്ച​​​​തോ​​​​ടെ സെ​​​​മി​​​​യാ​​​​ണ് ഇ​​​​നി കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യം. അ​​​​താ​​​​യ​​​​ത്, മെ​​​​ഡ​​​​ൽ നേ​​​​ട്ട​​​​ത്തി​​​​ന് ഒ​​​​രു വി​​​​ജ​​​​യം മാ​​​​ത്രം അ​​​​ക​​​​ലെ. മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​തെ സ്വ​​​​ർ​​​​ണം ത​​​​ന്നെ​​​​യാ​​​​ണ് ഇ​​​​രു ടീ​​​​മു​​​​ക​​​​ളു​​​​ടെ​​യും ല​​​​ക്ഷ്യം. പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടാ​​​​ൽ എ​​​​ന്താ​​​​കും സം​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യെ​​​​ന്നു മു​​​​ൻ​​​​ധാ​​​​ര​​​​ണ​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ അ​​​​വ​​​​സാ​​​​ന ശ്വാ​​​​സം​​​​വ​​​​രെ പൊ​​​​രു​​​​താ​​​​നു​​​​റ​​​​ച്ചു​​​​ത​​​​ന്നെ​​​​യാ​​​​ണു സെ​​​​മി ക​​​​ട​​​​ക്കാ​​​​ൻ നാ​​​​ളെ ഇ​​​​രു ടീ​​​​മു​​​​ക​​​​ളും ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങു​​​​ക.

ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന ഗ്രൂ​​​​പ്പ് ഘ​​​​ട്ട​​​​ത്തി​​​​ലെ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു പു​​​​രു​​​​ഷ, വ​​​​നി​​​​താ ടീ​​​​മു​​​​ക​​​​ളു​​​​ടെ എ​​​​തി​​​​രാ​​​​ളി. പു​​​​രു​​​​ഷന്മാ​​​​രു​​​​ടെ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യ 25-21, 25-18, 25-17 സ്കോ​​​​റി​​​​നു ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യെ കേ​​​​ര​​​​ളം ത​​​​ക​​​​ർ​​​​ത്തു. പോ​​​​യി​​​​ന്‍റ് പ​​​​ട്ടി​​​​ക​​​​യി​​​​ൽ ര​​​​ണ്ടാ​​​​മ​​​​തു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ന് ര​​​​ണ്ട് ജ​​​​യ​​​​ത്തി​​​​ന്‍റെ പി​​​​ൻ​​​​ബ​​​​ല​​​​ത്തി​​​​ൽ ആ​​​​റു പോ​​​​യി​​​​ന്‍റു​​​​ണ്ട്.

വ​​​​നി​​​​ത​​​​ക​​​​ളാ​​​​ക​​​​ട്ടെ ഗ്രൂ​​​​പ്പ് ചാ​​​​ന്പ്യ​​ന്മാ​​​​രാ​​​​യാ​​​​ണു സെ​​​​മി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​ത്. അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യെ 25-12, 25-16, 25-17 ന് ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പെ​​​​ണ്‍​പ​​​​ട ത​​​​റ​​​​പ​​​​റ്റി​​​​ച്ചു. മൂ​​​​ന്ന് വി​​​​ജ​​​​യ​​​​മു​​​​ള്ള കേ​​​​ര​​​​ളം ഒ​​​​ൻ​​​​പ​​​​ത് പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ഗ്രൂ​​​​പ്പി​​​​ൽ ഒ​​​​ന്നാ​​​​മ​​​​താ​​​​ണ്. ഇ​​​​ന്ന് ച​​ണ്ഡി​​​​ഗ​​​​ഡി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണു കേ​​​​ര​​​​ള വ​​​​നി​​​​താ ടീ​​​​മി​​​​ന്‍റെ സെ​​​​മി. ജ​​​​യി​​​​ച്ചാ​​​​ൽ ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കാം.

തോ​​​​റ്റാ​​​​ൽ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തി​​​​നു​​​​വേ​​​​ണ്ടി ര​​​​ണ്ടാം സെ​​​​മി​​​​യി​​​​ലെ പ​​​​രാ​​​​ജി​​​​ത ടീ​​​​മു​​​​മാ​​​​യി മ​​​​ത്സ​​​​രി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. ക​​​​ഴി​​​​ഞ്ഞ ഗെ​​​​യിം​​​​സി​​​​ൽ മെ​​​​ഡ​​​​ൽ നേ​​​​ടാ​​​​നാ​​​​കാ​​​​തെ​​​​യാ​​​​ണ് വോ​​​​ളി​​​​ബോ​​​​ൾ ടീം ​​​​ഗോ​​​​വ​​​​യി​​​​ൽനി​​​​ന്ന് മ​​​​ട​​​​ങ്ങി​​​​യ​​​​ത്. ആ ​​​​കു​​​​റ​​​​വ് ഇ​​​​ത്ത​​​​വ​​​​ണ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​മെ​​​​ന്ന ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലാ​​​​ണ് ടീം ​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റ്.



സ്വ​​​​ർ​​​​ണം വാ​​​​രി​​​​ക്കൂ​​​​ട്ടി ക​​​​ള​​​​രി​​​​പ്പ​​​​യ​​​​റ്റ് ടീം ​​​​മ​​​​ട​​​​ങ്ങി


38-ാമ​​​​ത് ദേ​​​​ശീ​​​​യ ഗെ​​​​യിം​​​​സി​​​​ൽ ക​​​​ള​​​​രി​​​​പ്പ​​​​യ​​​​റ്റ് പ്ര​​​​ദ​​​​ർ​​​​ശ​​​​ന മ​​​​ത്സ​​​​ര​​​​യി​​​​ന​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും സ്വ​​​​ർ​​​​ണം വാ​​​​രി​​​​ക്കൂ​​​​ട്ടു​​​​ന്ന​​​​തി​​​​ൽ ഒ​​​​രു പി​​​​ശു​​​​ക്കും കേ​​​​ര​​​​ള​​താ​​​​ര​​​​ങ്ങ​​​​ൾ കാ​​​​ട്ടി​​​​യി​​​​ല്ല. ര​​​​ണ്ടു ദി​​​​വ​​​​സ​​​​മാ​​​​യി ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 15 സ്വ​​​​ർ​​​​ണ​​​​വും ര​​​​ണ്ട് വെ​​​​ള്ളി​​​​യും അ​​​​ട​​​​ക്കം 17 മെ​​​​ഡ​​​​ലാ​​​​ണു ക​​​​ള​​​​രി​​​​പ്പ​​​​യ​​​​റ്റി​​​​ൽ കേ​​​​ര​​​​ളം നേ​​ടി​​യ​​​​ത്. മ​​​​ത്സ​​​​രയി​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ൽ മെ​​​​ഡ​​​​ൽ പ​​​​ട്ടി​​​​ക​​​​യി​​​​ൽ കേ​​​​ര​​​​ളം ഒ​​​​ന്നാ​​​​മ​​​​ത് എ​​​​ത്തു​​​​മാ​​​​യി​​​​രു​​​​ന്നു. മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​തോ​​​​ടെ ഇ​​​​ന്ന​​​​ലെത്ത​​​​ന്നെ ടീം ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി.

ഗോ​​​​വ​​ ദേ​​​​ശീ​​​​യ ഗെ​​​​യിം​​​​സി​​​​ൽ 19 സ്വ​​​​ർ​​​​ണമടക്കം 22 മെ​​​​ഡ​​​​ലാ​​​​ണു ക​​​​ള​​​​രി​​​​പ്പ​​​​യ​​​​റ്റി​​​​ൽ മാ​​​​ത്രം കേ​​​​ര​​​​ളം നേ​​​​ടി​​​​യ​​​​ത്. അ​​​​ന്ന് മ​​​​ത്സ​​​​രയി​​​​നം ആ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ 36 സ്വ​​​​ർ​​​​ണ​​​​നേ​​​​ട്ട​​​​ത്തി​​​​ന്‍റെ പൊ​​​​ലി​​​​മ​​​​യി​​​​ൽ അ​​​​ഞ്ചാം സ്ഥാ​​​​ന​​​​ത്തെ​​​​ത്താ​​​​ൻ കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഇ​​​​ത്ത​​​​വ​​​​ണ ക​​​​ള​​​​രി​​​​പ്പ​​​​യ​​​​റ്റി​​​​നെ മ​​​​ത്സ​​​​ര​​​​യി​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്നു മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നെ​​​​തി​​​​രേ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ല​​​​ട​​​​ക്കം അ​​​​വ​​​​സാ​​​​ന നി​​​​മി​​​​ഷം വ​​​​രെ നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ടം ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും സ്പോ​​​​ർ​​​​ട്സ് കൗ​​​​ണ്‍​സി​​​​ൽ ഓ​​​​ഫ് ഇ​​​​ന്ത്യ ക​​​​ള​​​​രി​​​​പ്പ​​​​യ​​​​റ്റി​​​​നെ മ​​​​ത്സ​​​​ര​​​​യി​​​​ന​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ത​​​​യാ​​​​റാ​​​​യി​​​​ല്ല.

ര​​​​ണ്ടു ദി​​​​വ​​​​സ​​​​മാ​​​​യി ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 18 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളാ​​​​ണു മാ​​​​റ്റു​​​​ര​​​​ച്ച​​​​ത്. ഒ​​​​ൻ​​​​പ​​​​ത് ഇ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ആ​​​​യി​​​​രി​​​​ന്നു പ്ര​​​​ദ​​​​ർ​​​​ശ​​​​ന മ​​​​ത്സ​​​​രം.

ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​ഞ്ച് ഇ​​​​ന​​​​ങ്ങ​​​​ളി​​​​ൽ കേ​​​​ര​​​​ളം പ​​​​ങ്കെ​​​​ടു​​​​ത്തി​​​​ല്ല. ച​​​​വി​​​​ട്ടി​​​​പ്പൊ​​​​ങ്ങ​​​​ൽ, കൈ​​​​പോ​​​​ര്, വാ​​​​ളും പ​​​​രി​​​​ച​​​​യും, ഉ​​​​റു​​​​മി, പ​​​​രി​​​​ച ഇ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ആ​​​​യി​​​​രു​​ന്നു മ​​​​ത്സ​​​​രം. മെ​​​​ഡ​​​​ൽ നേ​​​​ടാ​​​​നാ​​​​യി എ​​​​ന്ന​​​​തി​​​​ൽ ക​​​​വി​​​​ഞ്ഞ് താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു പ്ര​​​​ത്യേ​​​​ക നേ​​​​ട്ട​​​​ങ്ങ​​​​ളൊ​​​​ന്നും ഇ​​​​ത്ത​​​​വ​​​​ണ​​​​യി​​​​ല്ല. മ​​​​ത്സ​​​​ര​​​​യി​​​​നം അ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ മെ​​​​ഡ​​​​ൽ നേ​​​​ട്ട​​​​ക്കാ​​​​ർ​​​​ക്കു സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​വും ഇ​​​​വ​​​​ർ​​​​ക്കു ല​​​​ഭി​​​​ക്കി​​​​ല്ല.

അ​​​​വ​​​​ർ വാ​​​​ക്കു പാ​​​​ലി​​​​ച്ചു, സ​​​​ർ​​​​ക്കാ​​രേ നി​​​​ങ്ങ​​​​ളോ...?

സ്വ​​​​ർ​​​​ണം പ്ര​​​​തീ​​​​ക്ഷി​​​​ച്ചാ​​​​ണു​​കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ബീ​​​​ച്ച് ഹാ​​​​ൻ​​​​ഡ്ബോ​​​​ൾ ടീം ​​​​ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ലെ മൈ​​​​ന​​​​സ് ഡി​​​​ഗ്രി ത​​​​ണു​​​​പ്പി​​​​ലേ​​​​ക്കു വി​​​​മാ​​​​നം ക​​​​യ​​​​റി​​​​യ​​​​ത്. സ്വ​​​​ർ​​​​ണം നേ​​​​ടാ​​​​നാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ലും മെ​​​​ഡ​​​​ൽ നേ​​​​ടു​​​​മെ​​​​ന്ന വാ​​​​ക്കു​​പാ​​​​ലി​​​​ക്കാ​​​​ൻ അ​​​​വ​​​​ർ​​​​ക്കാ​​​​യി.

അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത തി​​​​രി​​​​ച്ച​​​​ടി​​​​ക​​​​ൾ സ്വ​​​​ർ​​​​ണം ത​​​​ട്ടി​​​​ത്തെ​​​​റി​​​​പ്പി​​​​ച്ച​​​​പ്പോ​​​​ൾ സ്വ​​​​ർ​​​​ണ​​​​നേ​​​​ട്ട​​​​ത്തോ​​​​ളം പോ​​​​രു​​​​ന്ന വെ​​​​ള്ളി സ്വ​​​​ന്ത​​​​മാ​​​​ക്കി. മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​തോ​​​​ടെ ടീം ​​​​ഇ​​​​ന്നു ഡെ​​​​റാ​​​​ഡൂ​​​​ണി​​​​ൽ നി​​​​ന്നു മ​​​​ട​​​​ങ്ങും. പ​​​​ക്ഷേ, കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ ര​​​​ണ്ടു വ​​​​ർ​​​​ഷം മു​​​​ൻ​​​​പ് ഗോ​​​​വ ദേ​​​​ശീ​​​​യ ഗെ​​​​യിം​​​​സ് വേ​​​​ദി​​​​യി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കി​​​​യ വാ​​​​ക്കു പാ​​​​ലി​​​​ക്കു​​​​മോ​​​​യെ​​​​ന്നാ​​​​ണ് ടീ​​​​മി​​​​നു ചോ​​​​ദി​​​​ക്കാ​​​​നു​​​​ള്ള​​​​ത്.

2023 ൽ ​​​​ന​​​​ട​​​​ന്ന ഗോ​​​​വ ദേ​​​​ശീ​​​​യ ഗെ​​​​യിം​​​​സി​​​​ലും കേ​​​​ര​​​​ളം വെ​​​​ള്ളി നേ​​​​ടി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, മെ​​​​ഡ​​​​ൽ നേ​​​​ടു​​​​ന്ന താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ച പാ​​​​രി​​​​തോ​​​​ഷി​​​​കം ഇ​​​​തു​​​​വ​​​​രെ താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു കി​​​​ട്ടി​​​​യി​​​​ല്ല. ഒ​​​​ന്ന​​​​ര ല​​​​ക്ഷ​​​​മാ​​​​ണു വെ​​​​ള്ളി മെ​​​​ഡ​​​​ൽ നേ​​​​ട്ട​​​​ക്കാ​​​​ർ​​​​ക്കു പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, മ​​​​റ്റു മെ​​​​ഡ​​​​ൽ നേ​​​​ട്ട​​​​ക്കാ​​​​ർ​​​​ക്കു പ​​​​ണം ല​​​​ഭി​​​​ക്കു​​​​ക​​​​യും ഉ​​​​ണ്ടാ​​​​യി. അ​​​​ന്വേ​​​​ഷി​​​​ച്ച​​​​പ്പോ​​​​ൾ ആ ​​​​പ​​​​ണം മ​​​​റ്റു കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു ചെ​​​​ല​​​​വാ​​​​യി എ​​​​ന്നാ​​​​യി​​​​രു​​​​ന്നു മ​​​​റു​​​​പ​​​​ടി.

ഇ​​​​ത്ത​​​​വ​​​​ണ​​​​യും മെ​​​​ഡ​​​​ൽ നേ​​​​ട്ട​​​​ക്കാ​​​​ർ​​​​ക്കു സ​​​​ർ​​​​ക്കാ​​​​ർ പാ​​​​രി​​​​തോ​​​​ഷി​​​​കം ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ട്. ഒ​​​​ന്ന​​​​ര ല​​​​ക്ഷം​​ത​​​​ന്നെ​​​​യാ​​​​ണ് വെ​​​​ള്ളി​​​​മെ​​​​ഡ​​​​ൽ നേ​​​​ട്ട​​​​ക്കാ​​​​ർ​​​​ക്കു ല​​​​ഭി​​​​ക്കു​​​​ക. മു​​​​ൻ വ​​​​ർ​​​​ഷ​​​​ത്തെ അ​​​​നു​​​​ഭ​​​​വം ഇ​​​​ത്ത​​​​വ​​​​ണ ഉ​​​​ണ്ടാ​​​​കി​​​​ല്ല എ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണു ടീം ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങാ​​​​ൻ ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സ്റ്റാ​​​​ർ ഗോ​​​​ൾ​​​​കീ​​​​പ്പ​​​​ർ എ​​​​സ്. ഐ​​​​ശ്വ​​​​ര്യ​​​​യു​​​​ടെ അ​​​​ഭാ​​​​വ​​​​മാ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​നു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യ​​​​ത്. ശ്വാ​​​​സ​​​​കോ​​​​ശ അ​​​​ണു​​​​ബാ​​​​ധ​​​​യെ​​ത്തു​​ട​​​​ർ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ത്തെ മ​​​​ത്സ​​​​ര​​​​ത്തി​​​​നു​​ശേ​​​​ഷം ഐ​​​​ശ്വ​​​​ര്യ​​​​യെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. പ​​​​ക​​​​രം ആ​​​​ൻ​​​​സി​​​​മോ​​​​ൾ വി​​​​ൻ​​​​സ​​​​ന്‍റ് ഗോ​​​​ൾ​​​​കീ​​​​പ്പ​​​​റു​​​​ടെ കു​​​​പ്പാ​​​​യ​​​​മ​​​​ണി​​​​ഞ്ഞു. ശി​​​​വ്പു​​​​രി​​​​യി​​​​ലെ സാ​​​​ൻ​​​​ഡ് ബീ​​​​ച്ചി​​​​ൽ ഹ​​​​രി​​​​യാ​​​​ന​​​​യാ​​​​യി​​​​രു​​​​ന്നു ഫൈ​​​​ന​​​​ലി​​​​ലെ എ​​​​തി​​​​രാ​​​​ളി. ശ​​​​ക്ത​​​​മാ​​​​യി പോ​​​​രാ​​​​ടി​​​​യെ​​​​ങ്കി​​​​ലും 2-0 കീ​​​​ഴ​​​​ട​​​​ങ്ങേ​​​​ണ്ടി​​​​വ​​​​ന്നു.