എംബപ്പെയ്ക്കെതിരേ ബലാത്സംഗക്കേസ്
എംബപ്പെയ്ക്കെതിരേ ബലാത്സംഗക്കേസ്
Friday, October 18, 2024 12:57 AM IST
സ്റ്റോ​ക്ഹോം: പ്ര​ശ​സ്ത ഫ്ര​ഞ്ച് ഫു​ട്ബോ​ൾ താ​രം കി​ലിയ​ൻ എം​ബ​പ്പ​യ്ക്കെ​തി​രേ സ്വീ​ഡ​നി​ൽ ബ​ലാ​ത്സം​ഗ​ക്കേ​സ്. ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് സ്റ്റോ​ക്ഹോ​മി​ലെ ഒ​രു നി​ശാ​ക്ല​ബ്ബിൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് സ്വീ​ഡി​ഷ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

എം​ബ​പ്പെ​യും സം​ഘ​വും സ്വീ​ഡ​ൻ വി​ട്ട​തി​നു പി​ന്നാ​ലെ ഒ​രു യു​വ​തി പോ​ലീ​സി​നു​മു​ന്പാ​കെ ബ​ലാ​ത്സം​ഗ പ​രാ​തി​യു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, പ​രാ​തി വ്യാ​ജ​മാ​ണെ​ന്നാ​ണ് എം​ബ​പ്പെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്.


ഈ ​ആ​രോ​പ​ണ​ത്തി​നു ത​ന്‍റെ മു​ൻ ക്ല​ബ്ബുമാ​യു​ള്ള സാ​ന്പ​ത്തി​ക ത​ർ​ക്ക​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി സ്വീ​ഡി​ഷ് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.