നേ​​ഷ​​ൻ​​സ് ലീ​​ഗ് ഫുട്ബോളിൽ ഫിൻലൻഡിനെതിരേ ഇം​​ഗ്ല​​ണ്ടി​​നു ജ​​യം
നേ​​ഷ​​ൻ​​സ് ലീ​​ഗ് ഫുട്ബോളിൽ ഫിൻലൻഡിനെതിരേ ഇം​​ഗ്ല​​ണ്ടി​​നു ജ​​യം
Monday, October 14, 2024 10:55 PM IST
ഹെ​​ൽ​​സി​​ങ്കി (ഫി​​ൻ​​ല​​ൻ​​ഡ്): യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഇം​​ഗ്ല​​ണ്ടി​​നു മി​​ന്നും ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ഇം​​ഗ്ല​​ണ്ട് 3-1നു ​​ഫി​​ൻ​​ല​​ൻ​​ഡി​​നെ തോ​​ൽ​​പ്പി​​ച്ചു.

ഗ്രൂ​​പ്പ് ബി​​യി​​ൽ ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ ഗ്രീ​​സി​​നോ​​ട് അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഇം​​ഗ്ല​​ണ്ട് ഫി​​ൻ​​ല​​ൻ​​ഡി​​നെ​​തി​​രേ ഇ​​റ​​ങ്ങി​​യ​​ത്. ഇ​​ട​​ക്കാ​​ല പ​​രി​​ശീ​​ല​​ക​​ൻ ലീ ​​കാ​​ഴ്സ്‌​ലി​​യു​​ടെ കീ​​ഴി​​ൽ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇം​​ഗ്ല​​ണ്ടി​​ന്‍റെ മൂ​​ന്നാം ജ​​യ​​മാ​​ണ്.

ഹെ​​ൽ​​സി​​ങ്കി ഒ​​ളി​​ന്പി​​ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ജാ​​ക് ഗ്രീ​​ലി​​ഷി​​ലൂ​​ടെ 18-ാം മി​​നി​​റ്റി​​ൽ ഇം​​ഗ്ല​​ണ്ട് ലീ​​ഡ് നേ​​ടി. ട്രെ​​ന്‍റ് അ​​ല​​ക്സാ​​ണ്ട​​ർ അ​​ർ​​നോൾ​​ഡ് (74’), ഡെ​​ക്ലാ​​ൻ റൈ​​സ് (84’) എ​​ന്നി​​വ​​ർ ഇം​​ഗ്ല​​ണ്ടി​​ന്‍റെ ലീ​​ഡ് 3-0 ആ​​ക്കി. എ​​ന്നാ​​ൽ, 87-ാം മി​​നി​​റ്റി​​ൽ ആ​​ർ​​ട്ടു ഹൊ​​സ്കൊ​​നെ​​നി​​ലൂ​​ടെ ആ​​തി​​ഥേ​​യ​​ർ തോ​​ൽ​​വി​​ഭാ​​രം കു​​റ​​ച്ചു.


മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ഗ്രീ​​സ് 2-0നു ​​റി​​പ്പ​​ബ്ലി​​ക് ഓ​​ഫ് അ​​യ​​ർ​​ല​​ൻ​​ഡി​​നെ കീ​​ഴ​​ട​​ക്കി. നേ​​ഷ​​ൻ​​സ് ലീ​​ഗ് ബി ​​ഗ്രൂ​​പ്പ് ര​​ണ്ടി​​ൽ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഒ​​ന്പ​​തു പോ​​യി​​ന്‍റു​​മാ​​യി ഇം​​ഗ്ല​​ണ്ട് ര​​ണ്ടാ​​മ​​താ​​ണ്. ഗ്രീ​​സാ​​ണ് (ഒ​​ന്പ​​തു പോ​​യി​​ന്‍റ്) ഒ​​ന്നാം സ്ഥാ​​ന​​ത്ത്.

ലീ​​ഗ് ബി ​​ഗ്രൂ​​പ്പ് മൂ​​ന്നി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഓ​​സ്ട്രി​​യ 5-1നു ​​നോ​​ർ​​വെ​​യെ ത​​ക​​ർ​​ത്തു. എ​​ർ​​ലിം​​ഗ് ഹാ​​ല​​ണ്ട് ഇ​​റ​​ങ്ങി​​യെ​​ങ്കി​​ലും നോ​​ർ​​വെ​​യ്ക്കു വേ​​ണ്ടി ഗോ​​ൾ നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ല്ല. ഓ​​സ്ട്രി​​യ​​യു​​ടെ മാ​​ർ​​ക്കൊ അ​​ർ​​നോ​​ടോ​​വി​​ച്ച് (8’, 49’) ഇ​​ര​​ട്ട ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി. ഗ്രൂ​​പ്പി​​ൽ ഇ​​തോ​​ടെ നോ​​ർ​​വെ​​യ്ക്കും ഓ​​സ്ട്രി​​യ​​യ്ക്കും ഏ​​ഴു പോ​​യി​​ന്‍റ് വീ​​ത​​മാ​​യി. ഗോ​​ൾ വ്യ​​ത്യാ​​സ​​ത്തി​​ൽ നോ​​ർ​​വെ​​യാ​​ണ് മുന്നിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.