ഇനി സെമി പോരാട്ടം
Wednesday, October 16, 2024 1:12 AM IST
ഷാർജ: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനൽ ചിത്രം തെളിഞ്ഞു. ആദ്യ സെമിയിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെയും രണ്ടാം സെമിയിൽ ന്യൂസിലൻഡ് വെസ്റ്റ് ഇൻഡീസിനെയും നേരിടും.
ഗ്രൂപ്പ് ബിയിലെ അസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ ആറു വിക്കറ്റിനു കീഴടക്കിയായിരുന്നു വെസ്റ്റ് ഇൻഡീസിന്റെ സെമി പ്രവേശം. നെറ്റ് റൺറേറ്റിൽ വിൻഡീസും ദക്ഷിണാഫ്രിക്കയും ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്തത്.