പ​രീ​ക്ഷാ​ക്ര​മ​ക്കേ​ട്: എ​ഐ​എ​സ്എ​ഫിന്‍റെ പ്ര​തി​ഷേ​ധ മാ​ർ​ച്ച്
Sunday, June 23, 2024 6:47 AM IST
തൃ​ശൂ​ർ: നീ​റ്റ്-​നെ​റ്റ് പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ എ​ഐ​എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി തൃ​ശൂ​ർ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലേ​ക്കു പ്ര​തി​ഷേ​ധ​മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഐ​എ​സ്എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ർ​ജു​ൻ മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഭാ​ര​വാ​ഹി​ക​ളാ​യ ടി.​ടി.​മീ​നു​ട്ടി, കെ.​എ.​ അ​ഖി​ലേ​ഷ്, കെ.​എ​സ്. അ​ഭി​റാം, കെ.​എ​സ്.​ അ​ര​വി​ന്ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​മൃ​ത, ശി​വ​പ്രി​യ, കെ.​എ​സ്.​ അ​ക്ഷ​യ് എ​ന്നി​വ​ർ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.