സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജിൽ ക​യ​റി​ല്‍ തീ​ര്‍​ത്ത വ​സ്ത്ര​ങ്ങ​ളു​മാ​യി ഫാ​ഷ​ന്‍ ഷോ
Thursday, June 27, 2024 1:25 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ലെ കോ​സ്റ്റ്യൂം ആ​ന്‍​ഡ് ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് വി​ഭാ​ഗം നാ​രി​ഴ എ​ന്ന പേ​രി​ല്‍ ഫാ​ഷ​ന്‍ ഷോ ​സം​ഘ​ടി​പ്പി​ച്ചു.

ക​യ​ര്‍ കൊ​ണ്ട് നി​ര്‍​മി​ച്ചെ​ടു​ത്ത വ​സ്ത്ര​ങ്ങ​ളാ​യി​രു​ന്നു ഫാ​ഷ​ന്‍ ഷോ​യു​ടെ മു​ഖ്യ ആ​ക​ര്‍​ഷ​ണം.
വ്യ​വ​സാ​യി​യും ഫി​ലിം പ്രൊ​ഡ്യൂ​സ​റു​മാ​യ വി​പി​ന്‍ പാ​റ​മേ​ക്കാ​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​സ്റ്റ്യൂം ആ​ന്‍​ഡ് ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് വി​ഭാ​ഗം മേ​ധാ​വി ര​ഞ്ജി​നി, അ​ധ്യാ​പി​ക റി​ന്‍​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.