തി​രു​നാ​ളി​ന് കൊ​ടി​യേറി
Thursday, June 27, 2024 1:25 AM IST
മ​റ്റം:​ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും, ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​ന്‍റേയും സം​യു​ക്ത തി​രു​നാ​ളി​ന് കൊ​ടി​യേറി.​ ഫൊ​റോ​ന വി​കാ​രി ഫാ.​ഷാ​ജു ഊ​ക്ക​ൻ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു.​അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ജോ​യ​ൽ ചി​റ​മ്മ​ൽ, ഡീ​ക്ക​ൻ ജി​നി​ൽ കൂ​ത്തൂ​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​കരാ​യി. കൈ​ക്കാ​ര​ന്മാ​ർ, തോ​മ​സ് നാ​മ​ധാ​രി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജൂ​ലൈ മൂ​ന്നി​നാ​ണ് തി​രു​നാ​ളാ​ഘോ​ഷം.

തി​രു​നാ​ൾ ദി​വ​സം രാ​വി​ലെ ആ​റി​നും, 7.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, പത്തിന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു കു​ർ​ബാ​ന എ​ന്നി​വയ്​ക്ക് ഫാ.​തോ​മ​സ് എ​ട​ക്ക​ള​ത്തൂ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.​ ഫാ.​ഡേ​വി കാ​വു​ങ്ക​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും, നേ​ർ​ച്ചപ്പാ​യ​സ​ വി​ത​ര​ണ​വും ന​ട​ക്കും. രാ​ത്രി ഏ​ഴ് മു​ത​ൽ ഏ​യ്ഞ്ച​ൽ വോ​യ്സ് മൂ​വാ​റ്റു​പു​ഴ അ​വ​ത​രി​പ്പി​ക്കു​ന്ന ബാ​ൻഡ് വാ​ദ്യം, സ്റ്റേ​ജ് ഷോ എന്നിവ ​ഉ​ണ്ടാ​യി​രി​ക്കും.