വ​ല​പ്പാ​ട് ദേ​ശീ​യപാ​ത​യി​ൽ കാ​ർ മ​തി​ലി​ലി​ടി​ച്ച് ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്
Monday, June 24, 2024 1:35 AM IST
വ​ല​പ്പാ​ട്: ദേ​ശീ​യ പാ​ത​യി​ൽ ആ​ന​വി​ഴു​ങ്ങി​ക്ക് സ​മീ​പം കാ​ർ വീ​ടി​ന്‍റെ മ​തി​ലി​ലി​ടി​ച്ച് ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്.

കാ​ർ യാ​ത്ര​ക്കാ​രാ​യ ചാ​മ​ക്കാ​ല സ്വ​ദേ​ശി സ​ഹ​ൽ, എ​ട​മു​ട്ടം സ്വ​ദേ​ശി യ​ദു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ഇ​വ​രെ ചെ​ന്ത്രാ​പ്പി​ന്നി ആ​ക്ട​്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ അ​ശ്വ​ിനി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കഴിഞ്ഞദിവസം രാ​ത്രി 11.30 യോ​ടെ​യാ​ണ് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും മ​തി​ലും ത​ക​ർ​ന്നു. വ​ല​പ്പാ​ട് പോ​ലീ​സും നാ​ട്ടി​ക ഫ​യ​ർ ഫോ​ഴ്സും എ​ത്തി​യാ​ണ് കാ​റി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.