"ദ​ബ്റാ​യ റാ​ബ 2024' അ​വാ​ർ​ഡ് സ​മ്മാനിച്ചു
Tuesday, June 25, 2024 1:27 AM IST
തൃശൂർ: കെ.​എം. മ​ത്താ​യിക്ക് ഈ ​വ​ർ​ഷ​ത്തെ മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്രസ​മ​തി​യു​ടെ ശ്രേ​ഷ്ഠക​ർ​ഷ​ക​ൻ -​ ദബ​്റാ​യ റാ​ബാ 2024 - അ​വാ​ർ​ഡ് മാ​ർ ഔഗി​ൻ കു​രി​യാ​ക്കോസ് മെ​ത്രാ​പ്പോ​ലീ​ത്ത സമ്മാനിച്ചു.​

നെ​ൽ​കൃ​ഷി​ക്കുവേ​ണ്ടി ജീ​വി​തം ഉ​ഴി​ഞ്ഞുവച്ച മ​ത്താ​യി ചെ​റു​പ്പ​കാ​ലം​മു​ത​ലെ കൃ​ഷി​യി​ൽ വ്യാ പൃത​നാ​യി​രു​ന്നു.​ നെ​ൽ​കൃ​ഷി പ​രി​പാ​ല​ന​ത്തി​നാ​യി അ​ക്ഷീ​ണം അ​ധ്വാനി​ച്ച ഇദ്ദേഹത്തിന്് സ​ർ​ക്കാ​ർത​ല​ത്തി​ൽ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.​ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണച്ച​ട​ങ്ങി​ൽ മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്രി​സി​ഡ​ന്‍റ് ​ജോ​സ് വേ​ങ്ങ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റ​വ.​ ഡെ​ന്നി ത​ലോ​ക്കാ​രൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബി. ജെ. ​പൊ​ ൻ​മ​ണി​ശേ​രി, എം.​ആ​ർ.​ തി​മ​ത്തി, ജെ​യ്ക്ക​ബ് ബേ​ബി, ചാ​ൾ​സ് ചി​റ്റി​ല​പ്പി​ള്ളി, പ്രി​ൻ​സ്, മെ​റീ​ജ് തി​മ​ ത്തി, കെ.​എം.​ മ​ത്താ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.