ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം; കെ​ട്ടി​ടം വീ​ണു, നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Monday, June 24, 2024 1:35 AM IST
ചാ​വ​ക്കാ​ട്: ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ ക​ട​ലാ​ക്ര​മ​ണം അ​തി​രൂ​ക്ഷം. ക​ട​ൽഭി​ത്തി​ കെ​ട്ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. അ​ഞ്ച​ങ്ങാ​ടി വ​ള​വി​ലെ കെ​ട്ടി​ടം ക​ട​ലേ​റ്റ​ത്തി​ൽ നി​ലംപ​തി​ച്ചു.

ഇ​വി​ടെ ബ​സ് സ​ർ​വീ​സുള്ള ​റോ​ഡും ക​ട​ലും ത​മ്മി​ൽ പ​ത്ത് മീ​റ്റ​റിന്‍റെ അ​ക​ല​മാ​ണു​ള്ള​ത്. നി​ര​വ​ധി തെ​ങ്ങു​ക​ൾ ക​ട​പു​ഴ​കി വീ​ണു. കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും റോ​ഡും ഭീ​ഷ​ണി​യി​ലാ​ണ്.

പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡാ​യ അ​ഹ​മ്മ​ദ് കു​രി​ക്ക​ൾ റോ​ഡി​ൽ വെ​ള്ളംക​യ​റി. റോ​ഡ് ക​വി​ഞ്ഞ് ക​ട​ൽ കി​ഴ​ക്കോ​ട്ടേ​ക്ക് ക​ട​ന്നു. റോ​ഡ് ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്. ശു​ദ്ധ​ജ​ലം ല​ഭി​ച്ചി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​പ്പ് വെ​ള്ള​മാ​യി. ഫ​ല വൃ​ക്ഷാ​ദിക​ൾ ഉ​പ്പുവെ​ള്ളം ക​യ​റി ന​ശി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു കി​ലോ​മീ​റ്റ​ർ ദൂ​രം ഭീ​ഷ​ണി​യി​ലാ​ണെന്ന് ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ. ബ​ഷീ​ർ പ​റ​ഞ്ഞു.

പ​ടി​ഞ്ഞാ​റ് അ​റ​ബി​ക്ക​ട​ലും കി​ഴ​ക്ക് ക​നോ​ലിക​നാ​ലും തെ​ക്ക് ചേ​റ്റു​വ പു​ഴ​യു​മാ​യി വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട് കി​ട​ക്കു​ന്ന ഉ​പ​ ദ്വീ​പാ​ണ് ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത്. പ​ല​യി​ട​ങ്ങ​ളി​ലും ക​ട​ലും പു​ഴ​യും ത​മ്മി​ൽ മീ​റ്റ​റു​ക​ളു​ടെ വ്യ​ത്യാ​സ​മാ​ണു​ള്ള​ത്. പു​ലി​മു​ട്ടോ​ടുകൂ​ടെ​യു​ള്ള ക​ട​ൽഭി​ത്തി​യാ​ണ് ശാ​ശ്വ​ത പ​രി​ഹാ​രം.

ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് അ​ഞ്ച​ങ്ങാ​ടിവ​ള​വി​ൽ റോ​ഡ് ത​ട​ഞ്ഞ് നാ​ട്ടു​കാ​ർ ജ​ന​കീ​യ സ​മ​രം ന​ട​ത്തി. സ​മ​ര​ത്തി​ൽ ചാ​വ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് സി. ​മു​സ്താ​ഖ​ലി, പി.​എം. മു​ജീ​ബ്, പി.​കെ. ബ​ഷീ​ർ, പി.​എ അ​ഷ്ക്ക​ലി, കെ.​ഡി. വീ​ര​മ​ണി, വി.​പി. മ​ൻ​സൂ​റ​ലി, വി.എം.​ മ​നാ​ഫ്, ടി.​ആ​ർ.​ഇ​ബ്രാ​ഹിം, സി.​ബി.​എ. ഫ​ത്താ​ഹ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ചാ​വ​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ചന​ട​ത്തി സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.