ല​യ​ൺ​സ് ക്ല​ബ് ഭ​വ​ന​ദാ​നം നിർവഹിച്ചു
Wednesday, June 26, 2024 4:21 AM IST
തി​രു​വ​ല്ല: ല​യ​ൺ​സ് ക്ല​ബ് ഇ​ന്‍റർ​നാ​ഷ​ണ​ലി​ന്‍റെ ‘ഭ​വ​നര​ഹി​ത​ർ​ക്ക് ഭ​വ​നം’ (ഹോം ​ഫോ​ർ ഹോം​ല​സ് ) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ത്തു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ തി​രു​വ​ല്ല ല​യ​ൺ​സ് ക്ല​ബ്, വി. ​ജെ. തോ​മ​സ്, വെ​രൂ​ലേ​ത്തി​ന്‍റെ ധ​ന സ​ഹാ​യ​ത്താ​ൽ നി​ർ​മി​ച്ച വീ​ട് അ​ർ​ഹ​ത​യു​ള്ള കു​ടും​ബ​ത്തി​നു കൈ​മാ​റി.

ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റെ അ​നു റ്റി. ​ജോ​ർ​ജിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക്ല​ബ് ഹാ​ളി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ മാ​ർ​ത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ച്ചു, ല​യ​ൺ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ബി​നോ ഐ. ​കോ​ശി പ്ര​സം​ഗി​ച്ചു.