അ​നി​ൽ അ​ക്ക​ര​യ്ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ
Wednesday, June 26, 2024 1:24 AM IST
തൃ​ശൂ​ർ: സേ​വ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ വ​ട​ക്കാ​ഞ്ചേ​രി മു​ൻ എം​എ​ൽ​എ അ​നി​ൽ അ​ക്ക​ര​യ്ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ. ഹൈ​റി​ച്ച് ക​ന്പ​നി​യി​ൽ​നി​ന്ന്പ്ര​താ​പ​നു​മാ​യി ചേ​ർ​ന്ന് ഒ​രു​കോ​ടി ആ​വ​ശ്യ​പ്പെ​ട്ടു ല​ഭി​ക്കാ​തെവ​ന്ന​പ്പോ​ഴാ​ണ് പ​ത്രസ​മ്മേ​ള​നം ന​ട​ത്തി​യ​തെ​ന്നും അ​ടാ​ട്ട് സൊ​സൈ​റ്റി കു​ളം​തോ​ണ്ടി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഷ​ർ​ട്ട് ക​ന്പ​നി ന​ട​ത്തി ജ​ന​ങ്ങ​ളെ പ​റ്റി​ച്ചു, ജൈ​വകൃ​ഷി​യു​ടെ പേ​രി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് പ​ച്ച​ക്ക​റി കൊ​ണ്ടു​വ​ന്നു വി​റ്റു, സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​നെ ജ​ന​മ​ധ്യ​ത്തി​ൽ താ​ഴ്ത്തി​ക്കെ​ട്ടാ​ൻ ശ്ര​മി​ച്ചു, വ​ട​ക്കാ​ഞ്ചേ​രി​യി​ൽ പാ​ർ​ട്ടി​യെ കു​ളം​തോ​ണ്ടി, കോ​ല​ഴി പ​ഞ്ചാ​യ​ത്തു​മു​ത​ൽ എ​ല്ലാ​യി​ട​ത്തും മൂ​ന്നാംസ്ഥാ​ന​ത്തു​പോ​യി എ​ന്നി​ങ്ങ​നെ​യാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ.

ത​ട്ടി​പ്പു ന​ട​ത്തു​ന്ന നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ണ്ടാ​യി​ട്ടും ഹൈ​റി​ച്ച് ക​ന്പ​നി​ക്കെ​തി​രേ മാ​ത്രം അ​നി​ൽ പ​ത്ര സ​മ്മേ​ള​നം ന​ട​ത്തി​യ​തു പ​ണം ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ്. ക​ന്പ​നി പ​ത്തു​ല​ക്ഷം ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞി​ട്ടും സ​മ്മ​തി​ച്ചി​ല്ല. ഹൈ​റി​ച്ച് ക​ന്പ​നി​യി​ൽ 80,000 മെ​ന്പ​ർ​മാ​രു​ണ്ട്. അ​തി​ൽ 40,000 പേ​രും കോ​ണ്‍​ഗ്ര​സു​കാ​രാ​ണ്. അ​വ​രു​ടെ യോ​ഗ​ത്തി​ൽ സു​രേ​ഷ്ഗോ​പി നേ​രി​ട്ടുപ​ങ്കെ​ടു​ത്തു പ്ര​ശ്നങ്ങൾ പ​രി​ഹ​രി​ക്കാ​മെ​ന്നു പ​റ​ഞ്ഞു. അ​തു​കൊ​ണ്ട് കോ​ണ്‍​ഗ്ര​സു​കാ​രാ​യ 40,000 പേ​രു​ടെ വോ​ട്ടു​ക​ൾ എ​ൻ​ഡി​എ​യ്ക്കു ല​ഭി​ച്ചെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.