ഡ്രൈഡേ ദി​ന​ത്തി​ൽ എ​ക്സൈ​സ് പ​രി​ശോ​ധ​ന:​ വീ​ട്ടി​ല്‍ മ​ദ്യവി​ല്പന ന​ട​ത്തു​ന്ന​യാ​ൾ പി​ടി​യി​ല്‍
Thursday, June 27, 2024 1:25 AM IST
ചേ​ർ​പ്പ്: ല​ഹ​രിവി​രു​ദ്ധ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഡ്രൈഡേ പ​രി​ശോ​ധ​ന​യി​ൽ വീ​ട്ടി​ൽ മ​ദ്യം വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​യാ​ൾ പി​ടി​യി​ൽ.

കു​റു​മ്പി​ലാ​വ് കൊ​റ്റം​കോ​ട് കൊ​ട​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ബാ​ല​ൻ മ​ക​ൻ പ്ര​ദീ​പി(48 ) നെ​യാ​ണ് 6.5 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശമ​ദ്യ​വു​മാ​യി ചേ​ർ​പ്പ് റേ​ഞ്ചി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.എ​സ്. സു​രേ​ഷ് കു​മാ​റും സം​ഘ​വും​ പി​ടി​കൂ​ടിയ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു.