മ​രം​വീ​ണ് ര​ണ്ട് ട്രാ​വ​ല​റു​ക​ൾ ത​ക​ർ​ന്നു
Sunday, June 23, 2024 6:47 AM IST
കാ​ഞ്ഞാ​ണി: ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും പാ​ലാ​ഴി, വി​ദ്വാ​ൻ കെ. ​പ്ര​കാ​ശം റോ​ഡി​നു സ​മീ​പം പാ​ർ​ക്കു​ചെ​യ്തി​രു​ന്ന ര​ണ്ട് ട്രാ​വ​ല​റു​ക​ളു​ടെ മു​ക​ളി​ൽ മ​രം ക​ട​പു​ഴ​കി​വീ​ണു ത​ക​ർ​ന്നു.

കു​റു​വ​ങ്ങാ​ട്ടി​ൽ വി​ഷ്ണു, വി​പി​ൻ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൊ​ച്ചു​കൊ​മ്പ​ൻ എ​ന്ന​പേ​രി​ലു​ള്ള ട്രാ​വ​ല​റു​ക​ളാ​ണ് മ​രം​വീ​ണ് ത​ക​ർ​ന്ന​ത്. ഓ​ട്ടം​ക​ഴി​ഞ്ഞ് വി​ടി​നു സ​മി​പ​ത്തെ റോ​ഡ​രികി​ൽ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി വിഛേ​ദി​ച്ച​തി​നു​ശേ​ഷം മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി. മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.