ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് ഇ​നി എ​ത്രനാ​ൾ..?
Thursday, June 27, 2024 1:25 AM IST
കെ.ടി. വിൻസന്‍റ്

ചാ​വ​ക്കാ​ട്: ക​ട​ലി​ന്‍റെ ആ​ക്ര​മ​ണം ഒ​രു ഭാ​ഗ​ത്ത്; പ്ര​തി​രോ​ധി​ക്കാ​തെ അ​ധി​കൃ​ത​ർ, ഇ​തി​നി​ട​യി​ൽ നി​സ​ഹ​ായ​രാ​യി നെ​ട്ടോ​ട്ട​മോടു​ന്ന തീ​ര​വാ​സി​ക​ൾ. ഈ ​എ​ലി-പൂ​ച്ച​ക​ളി​ക്ക് അ​രനൂ​റ്റാ​ണ്ടിന്‍റെ പ​ഴ​ക്ക​മു​ണ്ട്. ഒ​രുമ​ന​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽനി​ന്ന് വേ​ർ​തി​രി​ഞ്ഞു രൂ​പംകൊ​ണ്ട ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി​ക​ളു​ടെ നാ​ടാ​ണ്. പ​ക്ഷേ, മ​ന​സ​മാ​ധാ​ന​ത്തോ​ടെ അ​ന്തി​യു​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല. വി​ദേ​ശ​ത്തെ കാ​ര്യ​ത്തേ​ക്കാ​ൾ വീ​ട്ടുമു​റ്റ​ത്തെ ക​ട​ലി​ര​മ്പ​മാ​ണ് ഉ​റ​ക്കംക​ള​യു​ന്ന​ത്.

ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​യി​രി​ക്കും ഒ​രുപക്ഷേ, തി​ര​മാ​ല വീ​ടി​ന​ക​ത്തുക​യ​റു​ന്ന​ത്. പി​ന്നെ കി​ട്ടാ​വു​ന്ന​തെ​ടു​ത്ത് ഓ​ടു​ക​യാ​ണ്. അ​ത്ത​ര​ത്തി​ൽ തീ​ര​മേ​ഖ​ല​യി​ൽനി​ന്ന് അ​യ​ൽവീ​ടു​ക​ളി​ലും ക​ട​ത്തി​ണ്ണ​യി​ലും അ​ഭ​യം തേ​ടി​യ​വ​ർ​ക്ക് ഇ​ന്നു വീ​ടി​ല്ല. ഓ​രോ വ​ർ​ഷം ക​ഴി​യുമ്പോ​ഴും "ഇ​ന്ന് നി​ന്‍റെ വീ​ട്, നാ​ളെ അ​ടു​ത്ത വീ​ട്'എ​ന്നനി​ല​യിൽ തീ​ര​മേ​ഖ​ല​യി​ലെ വീ​ടു​ക​ളെ ക​ട​ൽ ഏ​താ​ണ്ട് അ​വ​സാ​നി​പ്പി​ച്ചു.
അ​ഴി​മു​ഖംമു​ത​ൽ വ​ട​ക്കോ​ട്ട് ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തിവ​രെ എ​ട്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണു ക​ട​ലാ​ക്ര​മ​ണം.

ഇ​തി​ൽ അ​ഴി​മു​ഖം, മു​ന​യ്ക്ക​ക്ക​ട​വ്, വെ​ളി​ച്ച​ണ്ണ​പ്പ​ടി, അ​ഞ്ച​ങ്ങാ​ടി വ​ള​വ്, തൊ​ട്ടാ​പ്പ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​ട​ലേ​റ്റം രൂ​ക്ഷം. വ​ർ​ഷ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ട​ൽ ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം അ​ക​ത്തേ​ക്കു ക​യ​റി​യെ​ന്നാ​ണ് ക​ണ​ക്ക്. നി​ര​വ​ധി വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ക​ട​ൽ വി​ഴു​ങ്ങി. നൂ​റു​ക​ണ​ക്കി​നു തെ​ങ്ങു​ക​ളും ഫ​ല​വൃ​ക്ഷ​ങ്ങ​ളും നി​ലംപ​തി​ച്ചു. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന‌​റോ​ഡും ക​ട​ലും ത​മ്മി​ൽ പ​ത്തു മീ​റ്റ​റി​ന്‍റെ അ​ക​ല​മാ​ണ് ബാ​ക്കി. ക​ട​ൽ കി​ഴ​ക്കോ​ട്ടു ക​ട​ന്നാ​ൽ സ്ഥി​തി പ​റ​യാ​ൻ ക​ഴി​യി​ല്ല.

വീ​ടു ന​ഷ്ട​പ്പെ​ട്ട കു​റേ​പ്പേ​ർ​ക്ക് സു​നാ​മി ഭ​വ​ന അ​ങ്ക​ണ​ത്തി​ൽ വീ​ട് ല​ഭി​ച്ചെ​ങ്കി​ലും ദു​രി​തം ബാ​ക്കി​യാ​ണ്. പ​തി​വു​പോ​ലെ ക​ട​ലാ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ല​മാ​യാ​ൽ നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും എ​ത്തും ; ആ​ശ്വാ​സ​വാ​ക്കു​ക​ൾ പ​റ​യും, പി​ന്നെ പ​ര​സ്പ​രം പ​ഴിചാ​രും. ഈ ​ത​നി​യാ​വ​ർ​ത്ത​ന​ത്തി​നു വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് തീ​ര​വാ​സി​ക​ൾ പ​റ​യു​ന്നു.

ഇ​തി​നി​ട​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തും, ജ​ന​ങ്ങ​ൾ ബ​ഹ​ളംവ​യ്ക്കും, ക​ള​ക്ട​ർ ഇ​ട​പെ​ടും. അ​ടി​യ​ന്ത​ര​മാ​യി ക​ല്ലിറക്കാ​നും മ​ണ​ൽചാ​ക്കു നി​ര​ത്താ​നും നി​ർ​ദേശം. തി​ര​മാ​ലപോ​ലെ ഒ​ന്നി​നുപിറ​കെ ഒ​ന്നാ​യി അ​ഭി​പ്രാ​യ​ങ്ങ​ൾ, നി​ർ​ദേ​ശ​ങ്ങ​ൾ...

ഇ​ത്ത​വ​ണ​യും ക​ട​ൽ​ക്ഷോ​ഭി​ച്ചു. സ​ർ​ക്കാ​ർ 24 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി എ​ൻ.കെ. ​അ​ക്ബ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. കോ​ടി​ക​ൾ ചെ​ല​വുവ​രു​ന്നി​ട​ത്ത് 24 ല​ക്ഷംകൊ​ണ്ട് എ​ന്തുചെ​യ്യാ​നാ​ണ്. നാ​ലുലോ​ഡ് ക​ല്ലെ​ത്തി, പി​ന്നെ ക​ല്ല് കി​ട്ടാ​താ​യി. മ​ട​യി​ൽ വെ​ള്ളംക​യ​റി.

1977 ലാ​ണ് ക​ട​ൽഭി​ത്തിനി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. അ​ഴി​മു​ഖ​ത്തുനി​ന്ന് ക​ട​ൽഭി​ത്തി​യു​ടെ നി​ർ​മാ​ണം ക​ണ്ട​പ്പോ​ൾ തീ​ര​വാ​സി​ക​ൾമാ​ത്ര​മ​ല്ല മ​റ്റു​ള്ള​വ​രും മൂ​ക്ക​ത്ത് വി​ര​ൽ വ​ച്ചു...! ഇ​നി ഒ​ന്നും പേ​ടി​ക്കാ​നി​ല്ലെ​ന്ന് ആ​ശ്വ​സി​ച്ചു. കാ​ര​ണം ഒ​രു ലോ​റി​യി​ൽ പ​ത്ത് ക​ല്ലാ​ണു ക​യ​റു​ക. അ​ത്ര​യും വ​ലി​യ ക​രി​ങ്ക​ല്ലുക​ണ്ട് ജ​ന​ത്തി​ന്‍റെ ഭ​യം മാ​റി.

വ​ട​ക്കോ​ട്ടു പ​ണി നീ​ളുംതോ​റും ഭി​ത്തി​യു​ടെ വീ​തി​യും ക​ല്ലി​ന്‍റെ വ​ലിപ്പ​വും കു​റ​ഞ്ഞു. ക​ട​ലി​ന് ഇ​തൊ​ന്നും ബാ​ധ​കമാ​യി​ല്ല. ക​ട​ൽഭി​ത്തി​യും ജി​യോ ബാ​ഗും മ​ണ​ൽ​തി​ട്ട​യും ത​ക​ർ​ത്ത് ഓ​രോവ​ർ​ഷ​വും ക​ര​യെ കാ​ർന്നുതി​ന്നു. ഒ​ടു​വി​ൽ റോ​ഡുവ​രെ എ​ത്തി. മാ​റിമാ​റി​യെ​ത്തി​യ സ​ർ​ക്കാ​രു​ക​ൾ പ​ല​പ്പോ​ഴാ​യി പ​ല​തും ചെ​യ്തു. ഒ​ന്നും ശാ​ശ്വ​ത​മാ​യി​രു​ന്നി​ല്ല. ക​ട​ലേ​റ്റ​വും പ​ഴി​ചാ​ര​ലും മാ​ത്രം തു​ട​ർ​ന്നു. ഇ​ന്ന​ലെ ക​ട​ൽ ആ​ഞ്ഞ​ടി​ച്ചു. മു​ന​യ്ക്ക​ക്കട​വി​ലും സ​മീ​പ​ത്തും തി​ര​മാ​ല പാ​ഞ്ഞു​ക​യ​റി. വീ​ടുക​ളും കെ​ട്ടി​ട​വും മ​റ്റും പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​യി. കു​റ​ച്ചുദി​വ​സ​മാ​യി ക്ഷോ​ഭം ആ​രം​ഭി​ച്ചി​ട്ട്. ഇ​ന്നും ക​ട​ലാ​ക്ര​മ​ണം ഉ​ണ്ടാ​കുമെന്നു തീ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു.