ചി​റ​ങ്ങ​ര​യി​ൽ സ്കൂ​ട്ട​റി​ൽ ലോ​റി​യി​ടി​ച്ച് വീ​ട്ട​മ്മ​ക്ക് ദാ​രു​ണാ​ന്ത്യം
Wednesday, June 26, 2024 10:58 PM IST
കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത ചി​റ​ങ്ങ​ര സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ സ്കൂ​ട്ട​റി​ൽ ടോ​റ​സ് ലോ​റി​യി​ടി​ച്ച് വീ​ട്ട​മ്മ​ക്ക് ദാ​രു​ണാ​ന്ത്യം. അ​ങ്ക​മാ​ലി വേ​ങ്ങൂ​ർ മ​ഠ​ത്തി​പ​റ​മ്പി​ൽ ഷാ​ജു​വി​ന്‍റെ ഭാ​ര്യ ഷി​ജി (44) ആ​ണ് മ​രി​ച്ച​ത്. ഇ​വ​രോ​ടൊ​പ്പം സ്കൂ​ട്ട​റി​ലു​ണ്ടാ​യ മ​ക​ൻ രാ​ഹു​ൽ (22) പ​രി​ക്കു​ക​ളോ​ടെ ആ​ദ്യം ക​റു​കു​റ്റി​യി​ലെ​യും തു​ട​ർ​ന്ന് ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ 11.40 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വാ​ഹ​ന​ങ്ങ​ളും ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്കാ​യി​രു​ന്നു സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ചി​റ​ങ്ങ​ര സി​ഗ്ന​ൽ ക​ട​ന്ന് ഇ​ട​തു​വ​ശം ചേ​ർ​ന്ന് പോ​യ സ്കൂ​ട്ട​റി​ൽ സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ തൊ​ട്ടു​പി​ന്നി​ലു​ണ്ടാ​യി​രു​ന്ന ലോ​റി ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു റോ​ഡി​ലേ​ക്ക് വീ​ണ ഷീ​ജ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു​വ​ത്രേ.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെത്തിച്ചു. അ​ര​മ​ണി​ക്കൂ​റി​ന​കം ഷീ​ജ​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

ചി​കി​ത്സാ​ർ​ഥം വേ​ങ്ങൂ​രി​ലെ വീ​ട്ടി​ൽ നി​ന്നു ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു ഷി​ജി​യും മ​ക​ൻ രാ​ഹു​ലും. കൊ​ര​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ചാ​ല​ക്കു​ടി​യി​ൽ നി​ന്നു ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് റോ​ഡി​ൽ വാ​ർ​ന്നു കി​ട​ന്ന ര​ക്തം ക​ഴു​കിക്ക​ള​ഞ്ഞ​ത്.

മൃ​ത​ദേ​ഹം അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: അ​തു​ൽ, രാ​ഹു​ൽ.