ഏലൂർ നഗരസഭയ്ക്ക് പുതിയ മന്ദിരം നിർമിക്കുന്നു
1454868
Saturday, September 21, 2024 3:35 AM IST
ഏലൂർ:ഏലൂർ നഗരസഭയുടെ മുഖഛായ മാറ്റികൊണ്ട് പുതിയ നഗരസഭ മന്ദിരം പണിയാനുള്ള ഡിപിആറിന് ഇന്നലെ ചേർന്ന കൗൺസിലിൽ അംഗീകാരമായി. നിർമ്മാണത്തിന് വേണ്ട
ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കും.
26,000 ചതുരശ്ര അടി വിസ്തീർണമുള്ള ഓഫീസ് മന്ദിരത്തിന് 14.5 കോടി രൂപയുടെ പദ്ധതി ചെലവിനാണ് കൗൺസിലിൽ അംഗീകരമായത്. പൊതുജന സൗകര്യങ്ങൾക്ക് മുൻതൂക്കം നൽകിയാണ് പ്ലാൻ ചെയ്തിട്ടുള്ളത്.
ജനസേവനകേന്ദ്രം, വിപുലീകരിച്ച ഓഫീസ് സൗകര്യങ്ങൾ, അമ്മമാർക്കും കുട്ടികൾക്കും, ശുചീകരണ സംവിധാനങ്ങൾ, വിശാലമായ കൗൺസിൽ ഹാൾ, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവയെല്ലാം പ്ലാനിലുണ്ട്. നഗരസഭചെയർമാൻ എ.ഡി. സുജിൽ കൗൺസിലിൽ അധ്യക്ഷനായിരുന്നു.