കൊ​ച്ചി: ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ. എ​ച്ച്. നു​ജു​മു​ദ്ദീ​നെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍. പ​ള്ളു​രു​ത്തി പെ​രു​മ്പ​ട​പ്പ് ന​മ്പി​ശേ​രി​പ​റ​മ്പ് വീ​ട്ടി​ല്‍ ജെ​സ്റ്റി​ന്‍ (23), ക​ട​വ​ന്ത്ര ചി​ല​വ​ന്നൂ​ര്‍ കു​ള​ങ്ങ​ര​ത്ത​റ വി​ഷ്ണു ബോ​ബ​ന്‍ (24) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 9.30 ഓ​ടെ എ​റ​ണാ​കു​ളം ബാ​ന​ര്‍​ജി റോ​ഡി​ലു​ള്ള ഓ​ഫീ​സി​ല്‍​നി​ന്ന് ഇ​റ​ങ്ങ​വെ​യാ​ണ് അ​ഞ്ചം​ഗ സം​ഘം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ക്ക​വെ​യാ​ണ് നു​ജു​മു​ദ്ദീ​ന്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ല​ത്തു​വീ​ണ നു​ജു​മു​ദ്ദീ​നെ ക​ല്ലു​കൊ​ണ്ട് ഇ​ടി​ക്കു​ക​യും ത​ല​ക്ക് അ​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു. സാ​ര​മാ​യി പ​രി​ക്കേ​റ്റ നു​ജു​മു​ദ്ദീ​ന്‍ എ​റ​ണാ​കു​ളം ജ​ന​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

നു​ജു​മു​ദ്ദീ​ന്‍റെ​യും ഭാ​ര്യ റ​സീ​ന​യു​ടെ​യും പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​നി​ടെ റോ​ഡി​ലൂ​ടെ വാ​ഹ​ന​ത്തി​ലും മ​റ്റും വ​ന്ന​വ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലാ​ണ് വ​ലി​യ രീ​തി​യി​ലു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്ന് നു​ജു​മു​ദ്ദീ​നെ​യും കു​ടും​ബ​ത്തെ​യും ര​ക്ഷി​ച്ച​ത്. ആ​ക്ര​മ​ത്തി​നു​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട മൂ​ന്നു​പേ​ര്‍​ക്കു​വേ​ണ്ടി അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.