ബോട്ട്ജെട്ടി നടപ്പാത നിർമാണത്തിൽ അനാസ്ഥ: യൂത്ത് കോൺ. പ്രതിഷേധം
1467631
Saturday, November 9, 2024 5:05 AM IST
മട്ടാഞ്ചേരി: കസ്റ്റംസ് ബോട്ട് ജെട്ടിയിലെ നടപ്പാത നിർമാണത്തിൽ സിഎസ്എംഎല്ലിന്റെ അനാസ്ഥയ്ക്കെതിരേ ഫോർട്ട് കൊച്ചി യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് ടോം ആന്റണി കുരീത്തറ അധ്യക്ഷത വഹിച്ചു. കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപം നിർമാണം നടക്കുന്ന ഭാഗത്തു ഫ്രഞ്ച് പൗരൻ കാനയിൽ വീണ് പരിക്കേറ്റത് കൊച്ചിക്ക് തന്നെ വലിയ അപമാനകരമാണെന്നും ധാരാളം വിദേശികളും സ്വദേശികളും അടക്കം വന്നുപോകുന്ന വിനോദസഞ്ചാരകേന്ദ്രമായ ഫോർട്ട് കൊച്ചിയിൽ ഇത്തരത്തിൽ സിഎസ്എംഎല്ലിന്റെ നിർമാണപ്രവർത്തനത്തിലുള്ള അനാസ്ഥ മൂലം വലിയ അപകടം ഉണ്ടാക്കുന്നുവെന്നും അടിയന്തരമായി കസ്റ്റംസ് ബോട്ട് ജെട്ടിയിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി സമദ്, അൻസീർ അലി, അനീഷ്. നിഹാദ് നൗഫൽ, ഫർദീൻ തുടങ്ങിയവർ പങ്കെടുത്തു.