വൈ​പ്പി​ന്‍: വൈ​പ്പി​ന്‍ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം 12 ന് ​നാ​യ​ര​മ്പ​ല​ത്ത് ആ​രം​ഭി​ക്കും. 15 നാ​ണ് സ​മാ​പ​നം.720 ഇ​ന​ങ്ങ​ളി​ലാ​യി 3,625 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​ക​ലാ​മാ​മാ​ങ്ക​ത്തി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. ഇ​ക്കു​റി ഗോ​ത്ര​ക​ല​ക​ളാ​യ മ​ല​യ പു​ല​യാ​ട്ടം, മം​ഗ​ലം ക​ളി, പ​ണി​യ നൃ​ത്തം എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ഏ​ഴ് വേ​ദി​ക​ളി​ൽ നാ​ലെ​ണ്ണം ഭ​ഗ​വ​തി വി​ലാ​സം സ്‌​കൂ​ളി​ലും ബാ​ക്കി പ്ര​യാ​ഗ കോ​ളേ​ജ്, മം​ഗ​ല്യ ഓ​ഡി​റ്റോ​റി​യം, അം​ബ​ പ​ത്മ ഓ​ഡി​റ്റോ​റി​യം എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി​രി​ക്കും.

ആ​ദ്യ ദി​നം ര​ജി​സ്‌​ട്രേ​ഷ​നും ര​ച​നാ മ​ത്സ​ര​ങ്ങ​ളു​മാ​ണ്. 13 രാ​വി​ലെ ഒ​മ്പ​തി​ന് ബി​വി​എ​ച്ച്എ​സ്എ​സ് സ്‌​കൂ​ളി​ൽ കെ.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എംഎ​ല്‍എ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​പ്പി​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തു​ള​സി സോ​മ​ൻ അ​ധ്യ​ക്ഷ​യാ​കും. 15 ന് ​വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം ഹൈ​ബി ഈ​ഡ​ന്‍ എംപി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സിഡ​ന്‍റ് സ​രി​ത സ​ന​ല്‍ അ​ധ്യ​ക്ഷ​യാ​കും. സ​ലിം ഹ​സ​നാ​ണ് മു​ഖ്യാ​തി​ഥി. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പി. ശ്രീ​ഭ​ദ്ര, ​വൈ​പ്പി​ന്‍ എഇ​ഒ എ​സ്.​എ. ഷൈ​ന മോ​ള്‍, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ന്‍.​കെ. ബി​ന്ദു, ഞാ​റ​ക്ക​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് മി​നി രാ​ജു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.