കൊ​ച്ചി: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​നം സം​ര​ക്ഷി​ക്കാ​ൻ രാ​ജ്യ​ത്ത് 100 കാ​ലാ​വ​സ്ഥാ പ്ര​തി​രോ​ധ തീ​ര​ദേ​ശ മ​ത്സ്യ​ഗ്രാ​മ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​മെ​ന്ന് കേ​ന്ദ്ര ഫി​ഷ​റീ​സ് സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ. ഇ​തി​നാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ ര​ണ്ടു കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

മ​ത്സ്യ​മേ​ഖ​ല​യി​ലെ ഡ്രോ​ൺ ഉ​പ​യോ​ഗ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ൽ (സി​എം​എ​ഫ്ആ​ർ​ഐ) ന​ട​ന്ന ശി​ല്പ​ശാ​ല​യും പ്ര​ദ​ർ​ശ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട മ​ത്സ്യ​ഗ്രാ​മ​ങ്ങ​ളി​ൽ മ​ത്സ്യം ഉ​ണ​ക്കു​ന്ന​തി​നു​ള്ള യാ​ർ​ഡു​ക​ൾ, സം​സ്‌​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ, മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ൾ, എ​മ​ർ​ജ​ൻ​സി റെ​സ്‌​ക്യൂ സൗ​ക​ര്യ​ങ്ങ​ൾ, ക​ട​ൽ​പ്പാ​യ​ൽ കൃ​ഷി, കൃ​ത്രി​മ പാ​രു​ക​ൾ, ഹ​രി​ത ഇ​ന്ധ​ന സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്കും. കാ​ലാ​വ​സ്ഥ​യെ പ്ര​തി​രോ​ധി​ക്കു​ന്ന രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നൊ​പ്പം പൊ​തു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും. കാ​ലാ​വ​സ്ഥാ​ വ്യ​തി​യാ​ന ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സു​സ്ഥി​ര​മാ​യ സാ​മ്പ​ത്തി​ക-​ഉ​പ​ജീ​വ​ന അ​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഡ്രോ​ണു​ക​ളു​ടെ വ​ര​വ് മ​ത്സ്യ​മേ​ഖ​ല​യി​ൽ വ​ഴി​ത്തി​രി​വാ​കും. കൃ​ത്യ​ത​യും കാ​ര്യ​ക്ഷ​മ​ത​യും ഉ​റ​പ്പാ​ക്കി മ​ത്സ്യ​ബ​ന്ധ​നം, കൃ​ഷി, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​വ​ക്ക് വേ​ഗം കൂ​ട്ടാ​ൻ ഡ്രോ​ൺ ഉ​പ​ക​രി​ക്കും. ഒ​രു ല​ക്ഷ​ത്തോ​ളം മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളി​ൽ ഈ ​വ​ർ​ഷം ട്രാ​ൻ​സ്‌​പോ​ണ്ട​റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ, മ​ത്സ്യ​ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ 700ഓ​ളം പേ​രാ​ണ് ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്ത​ത്. മ​ത്സ്യ​കൃ​ഷി​യി​ട​ങ്ങ​ളി​ൽ മീ​നു​ക​ൾ​ക്ക് തീ​റ്റ ന​ൽ​ക​ൽ, വി​ള​വെ​ടു​ത്ത മ​ത്സ്യം വ​ഹി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളി​ലെ​ത്തി​ക്ക​ൽ, ലൈ​ഫ് ജാ​ക്ക​റ്റ് ന​ൽ​കി​യു​ള്ള ദു​ര​ന്ത​നി​വാ​ര​ണം തു​ട​ങ്ങി മ​ത്സ്യ​മേ​ഖ​ല​യി​ലെ ഡ്രോ​ണി​ന്‍റെ ഉ​പ​യോ​ഗ സാ​ധ്യ​ത​ക​ൾ വി​ദ​ഗ്ധ​ർ പ്ര​ദ​ർ​ശി​പ്പി​ച്ചു.

കേ​ന്ദ്ര ഫി​ഷ​റീ​സ് വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നീ​തു കു​മാ​രി പ്ര​സാ​ദ്, നാ​ഷ​ണ​ൽ ഫി​ഷ​റീ​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് ബോ​ർ​ഡ് ചീ​ഫ് എ​ക്‌​സി​ക്യു​ട്ടീ​വ് ഡോ. ​ബി.കെ. ​ബെ​ഹ​റ, സി​എം​എ​ഫ്ആ​ർ​ഐ ഡ​യ​റ​ക്ട​ർ ഡോ. ​ഗ്രി​ൻ​സ​ൺ ജോ​ർ​ജ്, സി​ഫ്റ്റ് ഡ​യ​റ​ക്ട​ർ ഡോ. ​ജോ​ർ​ജ് നൈ​നാ​ൻ, ഡോ. ​വി.വി.ആ​ർ. സു​രേ​ഷ്, ഡോ. ​ശോ​ഭ ജോ ​കി​ഴ​ക്കൂ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.