യാത്രക്കാർക്കു ദുരിതമായി വട്ടപ്പറന്പിലെ വെള്ളക്കെട്ട്
1467352
Friday, November 8, 2024 4:46 AM IST
നെടുമ്പാശേരി: അടുത്തിടെ പൊതുമരാമത്തു വകുപ്പ് 11 കോടി രൂപ മുടക്കി പുനർനിർമാണം നടത്തിയ അത്താണി-എളവൂർ റോഡിലെ വട്ടപ്പറമ്പ് കവലയിൽ വെള്ളക്കെട്ട്.
ഇവിടെ സ്ഥിരമായി വെള്ളക്കെട്ടുള്ളതിനാൽ ഇത് നാട്ടുകാർക്ക് ദുരിതമായി. വെള്ളക്കെട്ട് വട്ടപ്പറമ്പ് ഗവൺമെന്റ് സ്കൂളിന് സമീപമായതിനാൽ കുട്ടികൾക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
അടുത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്കും വെള്ളക്കെട്ട് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. റോഡ് പണി നടത്തിയപ്പോൾ വെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഉണ്ടാക്കാതിരുന്നതാണ് പ്രശ്നത്തിന് കാരണം. മഴ പെയ്യുമ്പോൾ വട്ടപ്പറമ്പ് കവലയിലെ മാലിന്യവും ഒഴുകിവന്ന് ഇവിടെയാണ് കൂടുന്നത്. വെള്ളക്കെട്ട് കൊതുകുശല്യത്തിനും കാരണമാകുന്നുണ്ട്.