കൊ​ച്ചി: സ്കൂ​ൾ ഗെ​യിം​സി​ൽ വ​ടം​വ​ലി​യു​ടെ കു​ത്ത​ക കൈ​വ​ശം​വ​ച്ചി​രു​ന്ന ക​ണ്ണൂ​രി​ന് എ​റ​ണാ​കു​ള​ത്ത് കാ​ലി​ട​റി. കേ​ര​ള സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യി ഫോ​ര്‍​ട്ട്‌​കൊ​ച്ചി വെ​ളി ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന സീ​നി​യ​ര്‍ വി​ഭാ​ഗം ആ​ണ്‍​കു​ട്ടി​ക​ളു​ടെ വ​ടം​വ​ലി​യി​ൽ അ​ട്ടി​മ​റി വി​ജ​യ​ത്തോ​ടെ​യാ​ണ് പാ​ല​ക്കാ‌​ടി​ന്‍റെ തേ​രോ​ട്ടം. അ​തേ​സ​മ​യം, സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ക‌​ണ്ണൂ​ർ കി​രീ​ടം നി​ല​നി​ർ​ത്തി. മ​ല​പ്പു​റ​വു​മാ​യി ന​ട​ന്ന ഫൈ​ന​ലി​ൽ ഏ​ക​പ​ക്ഷീ​യ​മാ‌​യി​ട്ടാ​യി​രു​ന്നു ക​ണ്ണൂ​ര്‍ പെ​ൺ​കൊ‌​ടി​ക​ളു​ടെ ജ​യം.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ഷ​മാ​യി സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം ക​ണ്ണൂ​രി​നാ​യി​രു​ന്നു. ദേ​ശീ​യ​ത​ല​ത്തി​ല്‍ വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ മ​ത്സ​രി​ച്ചി​ട്ടു​ള്ള സ​നി​ത്തി​ന്‍റെ​യും ശ്രീ​രാ​ജി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ണ്ണൂ​ര്‍ ടീം ​പ​രി​ശീ​ലി​ക്കു​ന്ന​ത്.
ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പാ​ല​ക്കാ​ടി​ന് നാ​ലാം സ്ഥാ​ന​മാ​ണ് ല​ഭി​ച്ച​ത്.

പ​രി​ക്കു​ക​ൾക്ക് ആ​ശ്വാ​സ​മാ​യി "സ്പോ​ർ​ട്സ് ആ​യു​ർ​വേ​ദ’

കോ​ല​ഞ്ചേ​രി: സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ വേ​ദി​ക​ളി​ലൊ​ന്നാ​യ കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്കൂ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ താ​ര​ങ്ങ​ൾ​ക്കു​ണ്ടാ​യ പ​രി​ക്കു​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി സ്പോ​ർ​ട്സ് ആ​യു​ർ​വേ​ദ വി​ഭാ​ഗം. ക​ളി​ക്കി​ട​യി​ൽ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് മാം​സ പേ​ശി​ക​ളി​ലും സ​ന്ധി​ക​ളി​ലും ഉ​ണ്ടാ​വു​ന്ന വി​വി​ധ പ​രി​ക്കു​ക​ൾ​ക്ക് ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ സ്പോ​ർ​ട്സ് ആ​യു​ർ​വേ​ദ വി​ഭാ​ഗ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നു.

പ​രി​ക്കു​ക​ൾ​കൊ​ണ്ട് വി​വാ​ദ​മാ​യ "വു​ഷു’ മ​ത്സ​രം ചി​ല മ​ണി​ക്കൂ​റു​ക​ൾ നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്ന​പ്പോ​ഴും ആ​ശ്വാ​സ​മാ​യി മാ​റി​യ​ത് പ​രി​ശീ​ല​നം ല​ഭി​ച്ച സ്പോ​ർ​ട്സ് ആ​യു​ർ​വേ​ദ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടേ​യും പ​രി​ശ്ര​മ​മാ​ണ്.

വു​ഷു മ​ത്സ​ര​ത്തി​ൽ എ​ഴു​പ​തോ​ളം കാ​യി​ക താ​ര​ങ്ങ​ൾ ത​ല​യ്‌​ക്കും ക​ഴു​ത്തി​നും കൈ​കൊ​ഴ​യ്ക്കും കാ​ൽ​മു​ട്ട് തെ​ന്നി മാ​റി​യും മൂ​ക്കി​ൽ ക്ഷ​ത​മേ​റ്റ് ര​ക്തം വാ​ർ​ന്നും മ​റ്റു​മെ​ല്ലാം പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വി​ടെ​ല്ലാം അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കി പ​രി​ക്ക് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു.

ഇ​ത് ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ കു​ടും​ബം

കോ​ല​ഞ്ചേ​രി: കു​ടും​ബ​ത്തി​ലെ നാ​ലു കു​ട്ടി​ക​ളും ബോ​ൾ ബാ​ഡ്മി​ന്‍റ​ണി​ൽ. നി​ല​വി​ൽ മൂ​ന്നു​പേ​ർ ക​ളി​ക്കു​ന്ന​ത് മ​ല​പ്പു​റ​ത്തി​നു വേ‌​ണ്ടി. ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ അ​ണ്ട​ർ-17 വി​ഭാ​ഗ​ത്തി​ൽ ചാ​മ്പ്യ​ൻ പ​ട്ടം നേ​ടി​യ മ​ല​പ്പു​റം ടീ​മി​ലെ ക​ളി​ക്കാ​രാ​യ മാ​ള​വി​ക​യും തി​ങ്ക​ളും ജ്യേ​ഷ്ഠാ​നു​ജ​ൻ​മാ​രു​ടെ മ​ക്ക​ളാ​ണ്. മാ​ള​വി​ക ടീം ​ക്യാ​പ്റ്റ​നു​മാ​യി​രു​ന്നു.

തി​ങ്ക​ളി​ന്‍റെ കു​ഞ്ഞു​സ​ഹോ​ദ​ര​ൻ 11 കാ​ര​നാ​യ സു​ദ​ന്ത് അ​ണ്ട​ർ-14 വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റ​ത്തി​നാ​യി ക​ളി​ക്ക​ള​ത്തി​ലി​റ​ങ്ങി. മാ​ള​വി​ക​യു​ടെ ചേ​ച്ചി ദേ​വി​ക ബോ​ൾ​ബാ​ഡ്മി​ന്‍റ​ൺ ദേ​ശീ​യ താ​ര​മാ​യി​രു​ന്നു. ഇ​ന്ന​ല​ത്തെ ക​ളി​യി​ൽ മാ​ള​വി​ക​യ്ക്ക് വ​ല​തു കാ​ലി​നും അ​ർ​ധ സ​ഹോ​ദ​ര​നാ​യ സു​ദ​ന്തി​ന് വ​ല​ത്തേ ക​ണ്ണി​നു മു​ക​ളി​ലും പ​രി​ക്കേ​റ്റി​രു​ന്നു.

നാ​ല് സ്റ്റി​ച്ചു​ക​ൾ ഇ​ടേ​ണ്ടി വ​ന്നെ​ങ്കി​ലും സു​ദ​ന്ത് മ​ല​പ്പു​റ​ത്തി​ന് വേ​ണ്ടി ക​ളി​ക്ക​ള​ത്തി​ലെ​ത്തി. വ​ല​ത് കാ​ലി​നേ​റ്റ പ​രി​ക്ക് സാ​ര​മാ​ക്കാ​തെ സെ​മി​യും ഫൈ​ന​ലും ക​ളി​ച്ച് ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി മാ​ള​വി​ക​യും പ​രി​ക്കി​നെ തോ​ൽ​പ്പി​ച്ചു.

ക​രാ​ട്ടെ​യി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി ഇ​ര​ട്ട​ക​ൾ

തൃ​പ്പൂ​ണി​ത്തു​റ: സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ക​രാ​ട്ടെ​യി​ൽ ഒ​രേ പോ​ലെ മി​ക​വ് തെ​ളി​യി​ച്ച് ഇ​ര​ട്ട സ​ഹോ​ദ​രി​ക​ൾ. ഉ​ദ​യം​പേ​രൂ​ർ എ​സ്​എ​ൻ​ഡി​പി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്‌ ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യ വി.​എ​സ്.​കൃ​ഷ്ണേ​ന്ദു​വും വി.​എ​സ്.​ഇ​ന്ദു​ലേ​ഖ​യു​മാ​ണ് സം​സ്ഥാ​ന സ്കൂ‌​ൾ കാ​യി​ക മേ​ള​യി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഇ​ര​ട്ട​ക​ളി​ൽ വി.​എ​സ്.​ കൃ​ഷ്ണേ​ന്ദു 40 കി​ലോ​യി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ലും വി.​എ​സ്. ​ഇ​ന്ദു​ലേ​ഖ 44 കി​ലോ​യി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ലു​മാ​ണ് ര​ണ്ടാം സ്ഥാ​നം നേ​ടി​യ​ത്. കെഎ​സ്ആ​ർടിസി ജീ​വ​ന​ക്കാ​ര​നാ​യ ഉ​ദ​യം​പേ​രൂ​ർ വ​ള്ളാ​റ​യി​ൽ സാ​ജു-ചി​ത്രാ​മോ​ൾ (പോ​പ്പു​ല​ർ വെ​ഹി​ക്കി​ൾ​സ്) ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ്. സ​ഹോ​ദ​ര​ൻ ശ്രീ​നി​ത്.

< b>മൊ​ബൈ​ൽ ഫോ​ൺ അ​ഡി​ക്ട് ആ​ണോ​യെ​ന്ന് അ​റി​യാം
കേരള സ്കൂൾ കായികമേള

കൊ​ച്ചി: സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ മ​ത്സ​രി​ക്കാ​നും കാ​ണാ​നു​മെ​ത്തു​ന്ന​വ​ർ കൊ​ച്ചി സി​റ്റി സോ​ഷ്യ​ൽ പോ​ലീ​സ് വിം​ഗ് ഒ​രു​ക്കി​യി​രി​ക്കു​ന്ന പ​വ​ലി​യ​നി​ലേ​ക്ക് വ​ന്നാ​ൽ മ​തി... നി​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ന് അ​ടി​മ​യാ​ണോ​യെ​ന്ന് അ​റി​യാം. അ​മി​ത​മാ​യി ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നും ഇ​വി​ടെ പ​രി​ഹാ​ര​മു​ണ്ട്. ഡി​ജി​റ്റ​ൽ ഡി ​അ​ഡി​ക്ഷ​ൻ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി 18 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് 10 ചോ​ദ്യാ​വ​ലി ന​ൽ​കും. എ​ത്ര സ​മ​യം മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്, പ​ഠ​ന​ത്തെ ഇ​തു ബാ​ധി​ക്കു​ന്നു​ണ്ടോ എ​ന്നു തു​ട​ങ്ങി സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളാ​ണ് ഇ​തി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 200 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​ചോ​ദ്യാ​വ​ലി പൂ​രി​പ്പി​ച്ച് ന​ൽ​കി​യ​ത്. കു​റ​ച്ചു പേ​രെ​ങ്കി​ലും മൊ​ബൈ​ൽ ഫോ​ണു​ക​ൾ അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. ഈ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൗ​ൺ​സ​ലിം​ഗ് ന​ൽ​കാ​ൻ മാ​താ​പി​താ​ക്ക​ൾ​ക്ക് സ​മ്മ​ത​മാ​ണെ​ങ്കി​ൽ അ​താ​ത് ജി​ല്ല​ക​ളി​ലെ സോ​ഷ്യ​ൽ പോ​ലീ​സിം​ഗി​ന്‍റെ കീ​ഴി​ലു​ള്ള സെ​ന്‍റ​റു​ക​ൾ വ​ഴി കൗ​ൺ​സ​ലിം​ഗ് ന​ൽ​കു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് സോ​ഷ്യ​ൽ പോ​ലീ​സിം​ഗ് വിം​ഗ് അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ എം.​ബി. സൂ​ര​ജ് കു​മാ​ർ പ​റ​ഞ്ഞു. പ​വ​ലി​യ​നി​ൽ സൈ​ക്കോ​ള​ജി​സ്റ്റി​ന്‍റെ സേ​വ​ന​വും ല​ഭ്യ​മാ​ണ്.

നി​ല​വി​ൽ 20 പോ​ലീ​സ് ജി​ല്ല​ക​ളി​ലും കൗ​ൺ​സ​ല​ർ​മാ​രു​ണ്ട്. ‘സേ ​നോ ടു ​ഡ്ര​ഗ്, യേ​സ് ടു ​സ്പോ​ർ​ട്സ്’ എ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന​ത്. ഫോ​ർ​ത്ത് വേ ​ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​വ​ലി​യ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.