ആ​ലു​വ: ആ​ലു​വ വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​യി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്ന് പ​രാ​തി.

ഇ​ന്ന​ലെ പ​ക​ൽ മു​ഴു​വ​ൻ ഇ​വി​ടെ വെ​ള​ളം ഒ​ഴു​കി പ​ര​ന്നി​ട്ടും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ ആ​രും സ്ഥ​ല​ത്തെ​ത്തു​ക​യോ ന​ന്നാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സ്റ്റേ​ഷ​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് മു​ന്നി​ൽ ത​ന്നെ​യാ​യി പൈ​പ്പ് പൊ​ട്ടി​യ​ത്.

തൊ​ട്ടു ചേ​ർ​ന്നു​ള്ള ഇ​എ​സ്ഐ ഡി​സ്പെ​പെ​ൻ​സ​റി​യി​ലേ​ക്കും പു​റ​കി​ലു​ള്ള പൈ​പ്പ് ലൈ​ൻ റോ​ഡി​ലേ​ക്കും ര​ണ്ടാ​യി പി​രി​ഞ്ഞ് വെ​ള്ളം ഒ​ഴു​കു​ക​യാ​ണ്.

പ​ക​ൽ മു​ഴു​വ​ൻ വെ​ള​ളം ഒ​ഴു​കി പോ​ലീ​സ് സ്റ്റേ​ഷ​ന് ഉ​ള്ളി​ലും ഇ​എ​സ്ഐ ഡി​സ്പെ​ൻ​സ​റി​യു​ടെ അ​ക​ത്തും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ക​ളി​ൽ ക്രൈം ​ബ്രാ​ഞ്ച് ഓ​ഫീ​സും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ഡി​സ്പെ​ൻ​സ​റി​യി​ലേ​ക്കും വ​രു​ന്ന രോ​ഗി​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​ർ​ക്കും വെ​ള്ള​ക്കെ​ട്ട് ബു​ദ്ധി​മു​ട്ടാ​യി​ട്ടു​ണ്ട്.