ആ​ലു​വ: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ഓ​ൺ​ലൈ​ൻ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്താ​നാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി.

നാ​ഷ​ണ​ൽ മൊ​ബെെ​ൽ മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം എ​ന്ന മൊ​ബൈ​ൽ ആ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന തൊ​ഴി​ലു​റ​പ്പ് ക​മ്മീ​ഷ​ണ​ർ​ക്ക് ചൂ​ർ​ണ്ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ൻ​റ് ബാ​ബു പു​ത്ത​ന​ങ്ങാ​ടി പ​രാ​തി ന​ൽ​കി.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ സ്ഥ​ല​ത്ത് എ​ത്തി​യ ശേ​ഷം നാ​ഷ​ണ​ൽ മൊ​ബെെ​ൽ മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം മു​ഖേ​ന വി​വ​ര​ങ്ങ​ൾ അ​പ്‌ലോ​ഡ് ചെ​യ്താ​ൽ മാ​ത്ര​മേ തൊ​ഴി​ൽ ആ​രം​ഭി​ക്കു​വാ​ൻ സാ​ധി​ക്കൂ. വ​ർ​ക്ക്‌​സൈ​റ്റു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ത​ത്സ​മ​യ ജി​യോ ടാ​ഗ് ചെ​യ്ത ഫോ​ട്ടോ സ​ഹി​തം എ​ടു​ത്ത് അ​പ്‌ലോ​ഡ്‌ ചെ​യ്യ​ണം. ഇ​ത് ചെ​യ്യാ​തെ ജോ​ലി ചെ​യ്താ​ൽ പ്ര​തി​ഫ​ലം ല​ഭി​ക്കു​ക​യു​മി​ല്ല.

ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ത്ത് ഇ​ന്‍റർനെ​റ്റ് സ്പീ​ഡ് ഇ​ല്ലെ​ന്നും ശ​രി​യാ​യ രീ​തി​യി​ൽ ആ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി​പ്പെ​ട്ടു. രാ​വി​ലെ ര​ണ്ടും മൂ​ന്നും മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് നെ​റ്റ് വ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്. ഇ​തുകാ​ര​ണം ജോ​ലി ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്. അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.