കാ​ക്ക​നാ​ട്: തൃക്കാക്കരയിൽ മൂ​ന്ന​ര​ക്കൊ​ല്ല​ത്തി​ലേ​റെ യുഡിഎ​ഫ് കൈ​വ​ശം വ​ച്ചി​രു​ന്ന പൊ​തു​മ​രാ​മ​ത്ത് സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​സ്ഥാ​നം അവർക്ക് ന​ഷ്ട​മാ​യി. എ​ൽ​ഡി​എ​ഫി​ലെ സിപി​എം അം​ഗം റ​സി​യാ നി​ഷാ​ദ് എ​തി​രി​ല്ലാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

25 അം​ഗ​ങ്ങ​ളു​ള്ള യുഡിഎ​ഫി​ൽ നി​ന്നും കാ​ത​രു കു​ഞ്ഞും മ​റ്റൊ​രു സ്വ​ത​ന്ത്ര കൗ​ൺ​സി​ല​ർ ഓ​മ​ന സാ​ബു​വും ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പം ചേ​ർ​ന്ന​തോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സി​ൽ ഗ്രൂ​പ്പു പോ​ര് ശ​ക്ത​മാ​യ​ത്. പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​മാ​യ കാ​ത​രു കു​ഞ്ഞ് കു​റു​മാ​റി​യ​തോ​ടെ യുഡിഎ​ഫി​ന് ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​യി.

ഏ​ഴം​ഗ ക​മ്മി​റ്റി​യി​ൽ എ​ൽ​ഡി​എ​ഫി​ന് നാ​ലു​പേ​രു​ടെ പി​ന്തു​ണ ല​ഭി​ച്ച​തോ​ടെ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യി​രു​ന്ന സോ​മി റെ​ജി​ക്കെ​തി​രെ അ​വി​ശ്വാ​സ​പ്ര​മേ​യ നോ​ട്ടീസ് ന​ൽ​കി. ഇ​ന്നു വോ​ട്ടെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കെ സോ​മി ​റെ​ജി അ​ധ്യ​ക്ഷ പ​ദ​വി രാ​ജി​വ​ക്കു​ക​യും ചെ​യ്തു.

ഇ​ന്ന​ലെ വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ എം.​ഒ. വ​ർ​ഗീ​സ്, ഷാ​ജി വാ​ഴ​ക്കാ​ല, സോ​മി റെ​ജി എ​ന്നി​വ​ർ മി​നി​ട്സി​ൽ ഒ​പ്പു​വ​ച്ചി​ല്ല. എ​ൽ​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്നു​റ​പ്പു​ള്ള​തി​നാ​ൽ യുഡിഎ​ഫി​ൽ നി​ന്നും ആ​രും മ​ൽ​സ​രി​ച്ചി​ല്ല. തു​ട​ർ​ന്ന് ഇ​ട​തു​മു​ന്ന​ണി​യി​ലെ റ​സി​യ നി​ഷാ​ദ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി വ​ര​ണാ​ധി​കാ​രി​യും ആ​ർആ​ർ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ളക്ട​റു​മാ​യ വി​ബി​ൻ കു​മാ​ർ പ്ര​ഖ്യാ​പി​ച്ചു. പൊ​തുമ​രാ​മ​ത്ത് സ്ഥി​രംസ​മി​തി​യി​ലേ​ക്ക് മ​ൽ​സ​രി​ക്കാ​ൻ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി​യി​ൽ നി​ന്നു​ള്ള ലാ​ലി ജോ​ഫി​ൻ പ​ത്രി​ക ന​ൽ​കി​യെ​ങ്കി​ലും നി​യ​മ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി അ​വ​രു​ടെ പ​ത്രി​ക ത​ള്ളു​ക​യാ​യി​രു​ന്നു.