വിമാനത്താവളത്തിലെ ചില കരാർ കന്പനികൾ തൊഴിൽനികുതി അടയ്ക്കുന്നില്ല
1478022
Sunday, November 10, 2024 7:20 AM IST
നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി കരാർ കമ്പനികൾ വർഷങ്ങളായി ജീവനക്കാരിൽ നിന്നും പിരിക്കുന്ന തൊഴിൽ നികുതി നെടുമ്പാശേരി പഞ്ചായത്തിൽ അടയിക്കുന്നില്ലെന്ന് അധികൃതർ. ഒരു കരാർ കമ്പനി മാത്രം 50 ലക്ഷത്തിലധികം കുടിശിക വരുത്തിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിട്ടുണ്ട്. വിമാനത്താവളത്തിൽ പത്തിലധികം കരാർ കമ്പനികൾ ഉണ്ടന്നാണ് നിഗമനം.
2009 മുതലാണ് തൊഴിൽ നികുതി കുടിശിഖ ഉള്ളത് . ജീവനക്കാരുടെ ശന്പളവും അലവൻസുകളും കണക്കാക്കി തൊഴിൽ നികുതി പിരിച്ച് പഞ്ചായത്തിൽ അടക്കണമെന്നാണ് നിബന്ധന വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ കരാർ കമ്പനികളുടെയും പേര് വിവരങ്ങൾ പഞ്ചായത്തിൽ ഇല്ല . ഇതിന്റെ ലിസ്റ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് നെടുമ്പാശേരി പഞ്ചായത്ത് വിമാനത്താവള അധികൃതർക്ക് കത്ത് നൽകിട്ടുണ്ടെന്ന് പറഞ്ഞു.
പഞ്ചായത്തിനെ കബളിപ്പിക്കുവാൻ ശ്രമിച്ച ഏറേ കുടിശിഖ ഉള്ള ഒരു കരാർ കമ്പനിക്കെതിരെ പഞ്ചായത്ത് നെടുമ്പാശേരി പോലീസിൽ പരാതി നൽകിട്ടുണ്ട് .