കൊ​ച്ചി: കൊ​ച്ചി​ന്‍ കാ​ന്‍​സ​ര്‍ റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ നി​ര്‍​മാ​ണം എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​റ​ട​ക്കം എ​തി​ര്‍​ക​ക്ഷി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി.

ക​രാ​ര്‍ പ്ര​കാ​രം 2020ല്‍ ​പൂ​ര്‍​ത്തീ​ക​രി​ക്കേ​ണ്ട സി​സി​ആ​ര്‍​സി നി​ര്‍​മാ​ണം ഇ​ന്നേ​വ​രെ പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും നി​ര്‍​മാ​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ കി​ഫ്ബി, ഇ​ന്‍​കെ​ല്‍ എ​ന്നീ എ​തി​ര്‍​ക​ക്ഷി​ളോ​ട് നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്ന​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ട് 'ഹ്യൂ​മ​ന്‍ റൈ​റ്റ്‌​സ് പ്രൊ​ട്ട​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ആ​റ്റു​കാ​ല്‍ സു​രേ​ന്ദ്ര​ന്‍ ന​ല്‍​കി​യ ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.
ആ​റു ല​ക്ഷം ച​തു​ര​ശ്ര അ​ടി​യു​ള്ള ആ​ധു​നി​ക കാ​ന്‍​സ​ര്‍ ചി​കി​ത്സ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നു​ള്ള 355 കോ​ടി​യു​ടെ ക​രാ​ര്‍ കി​ഫ്ബി മു​ഖേ​ന ഇ​ന്‍​കെ​ല്‍ ക​മ്പ​നി​ക്കാ​ണ് ന​ല്‍​കി​യ​തെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.