തൃക്കാക്കരയിൽ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി
1467353
Friday, November 8, 2024 4:46 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭ പരിധിയിലെ ഹോട്ടലുകളിൽ നിന്നും വീണ്ടും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
നഗരസഭ ആരോഗ്യ വിഭാഗം ഇന്നലെ നടത്തിയ പരിശോധനയിലാണ് കാക്കനാട് കുന്നുംപുറം കളക്ടറേറ്റ് ലിങ്ക് റോഡിന് സമീപത്ത് പ്രവർത്തിക്കുന്ന സലാം തട്ടുകട, ഫുൾ ഓണ്‍ കഫെ, ഒറിഗാമി എന്നീ ഹോട്ടലുകളിൽ നിന്നും ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തത്.
ഇവിടെ ഫ്രീസറുകളിലുംമറ്റുമായി സൂക്ഷിച്ചിരുന്ന മുഴുവൻ പഴകിയ ഭക്ഷണപദാർത്ഥങ്ങളും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നഗരസഭയിൽ എത്തിച്ചു ഹോട്ടലിന്റെ പേരടക്കം എഴുതി പ്രദർശിപ്പിച്ചു.