കൊ​ച്ചി: പോ​യ​ന്‍റി​ലും പ​ഞ്ചി​ലും കി​ക്കി​ലു​മെ​ല്ലാം മ​ത്സ​ര​ഫ​ലം തു​ല്യ​ത​യി​ലെ​ത്തി​യ​തോ​ടെ ക​രാ​ട്ടെ​യി​ല്‍ വി​ജ​യി​യെ നി​ർ​ണ​യി​ച്ച​ത് വോ​ട്ടെ​ടു​പ്പി​ലൂ​ടെ. ക​ട​വ​ന്ത്ര ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 52കി​ലോ​യി​ല്‍ താ​ഴെ​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് ഫ​ലം വോ​ട്ടെ​ടു​പ്പി​ലൂ​ടെ ന​ട​ത്തി​യ​ത്.

കോ​ഴി​ക്കോ​ടി​ന്‍റെ അ​സി​ന്‍ എ.​എ​മ്മും, തൃ​ശൂ​രി​ന്‍റെ ദി​വ്യ പോ​ളും ത​മ്മി​ല്‍ ന​ട​ന്ന ഫൈ​ന​ല്‍ മ​ത്സ​രം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ഇ​രു​വ​ര്‍​ക്കും പോ​യി​ന്‍റ് 22. ഇ​തോ​ടെ മ​റ്റ് ഘ​ട​ക​ങ്ങ​ള്‍ വി​ധി​ക​ര്‍​ത്താ​ക്ക​ള്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഇ​വി​ടെ​യും ഇ​രു​വ​രും തു​ല്യ​ര്‍. ഒ​ടു​വി​ലാ​ണ് വോ​ട്ടെ​ടു​പ്പി​ലേ​ക്ക് ക​ട​ന്ന​ത്. ട്വി​സ്റ്റ് ഇ​വി​ടെ​യും അ​വ​സാ​നി​ച്ചി​ല്ല നാ​ല് വി​ധി​ക​ര്‍​ക്കാ​ള്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ വോ​ട്ടും ര​ണ്ട് -ര​ണ്ട് എ​ന്ന നി​ല​യി​ല്‍ തു​ല്യം. ഒ​ടു​വി​ല്‍ റ​ഫ​റി​യു​ടെ വോ​ട്ടി​ലൂ​ടെ​യാ​ണ് അ​സി​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

കോ​ഴി​ക്കോ​ട് മെ​മു​ണ്ട എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​യ അ​സി​ന്‍ വി​നോ​ദ്-​സു​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. വോ​ട്ടെ​ടു​പ്പി​ല്‍ ര​ണ്ടാ​മ​തെ​ത്തി​യ ദി​വ്യ പോ​ള്‍ തൃ​ശൂ​ര്‍ കു​റ്റി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.