കാപ്പാ ചുമത്തി
1478419
Tuesday, November 12, 2024 6:14 AM IST
ചങ്ങനാശേരി: നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍നിന്നു പുറത്താക്കി. നാലുകോടി കൂടത്തേറ്റ് തോമസ് കുര്യാക്കോസ് (ബിനു കുര്യാക്കോസ്-45) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം ജില്ലയിൽനിന്ന് ഒരു വർഷക്കാലത്തേക്കു നാടുകടത്തി ഉത്തരവായത്. ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തൃക്കൊടിത്താനം, മണർകാട്, ഗാന്ധിനഗർ, ചങ്ങനാശേരി, കായംകുളം, ചങ്ങനാശേരി എക്സൈസ് സ്റ്റേഷനുകളിൽ കൊലപാതകം, അടിപിടി, കൊലപാതകശ്രമം, കവർച്ച, മയക്കുമരുന്ന് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.