ഇടതുസർക്കാര്‍ വികസനത്തിന്റെ അടിത്തറ ശക്തമാക്കി: മന്ത്രി രാജീവ്
1478845
Wednesday, November 13, 2024 7:37 AM IST
ചങ്ങനാശേരി: എല്‍ഡിഎഫ് സര്‍ക്കാര്‍ കേരള വികസനത്തിന്റെ അടിത്തറ ശക്തമാക്കിയെന്ന് മന്ത്രി പി. രാജീവ്. വലിയകുളത്തു നടന്ന സിപിഎം ചങ്ങനാശേരി ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഏരിയ സെക്രട്ടറി കെ.ഡി. സുഗതന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.വി. റസല്‍, കെ.എം. രാധാകൃഷ്ണന്, റെജി സഖറിയ, കൃഷ്ണകുമാരി രാജശേഖരന്, കെ.സി. ജോസഫ്, പി.കെ.പത്മകുമാര്‍, പി.എ. നിസാര്‍, അഡ്വ. ജോസഫ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.