മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം
1478742
Wednesday, November 13, 2024 5:59 AM IST
ഭരണങ്ങാനം: എകെസിസി ഭരണങ്ങാനം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മുനമ്പം ഐക്യദാര്‍ഢ്യദിനം ആചരിച്ചു. പ്രസിഡന്റ് ജോര്‍ജുകുട്ടി പൂവത്തോലിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, ഫാ. കുര്യാക്കോസ് വടക്കേതകടിയേല്, ഫാ. ടോം വാഴയില്‍ എന്നിവര്‍ പ്രസംഗിച്ചു.
അമ്പാറനിരപ്പേല്‍: മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമ്പാറനിരപ്പേല്‍ അമല്‍ജ്യോതി സ്വാശ്രയസംഘം പ്രമേയം പാസാക്കി. സി.ജി. ജോര്‍ജ് വളനാമറ്റത്തിലിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് ജോണ്സണ് തോട്ടക്കര പ്രമേയം അവതരിപ്പിച്ചു. സന്തോഷ് പ്ലാത്തോട്ടത്തില്‍, ഫ്രാന്‍സിസ് പുല്ലാട്ട്, തോമസ് തെങ്ങനാക്കുന്നേല്‍, തോമസ് പുല്ലാട്ട് എന്നിവര്‍ പ്രസംഗിച്ചു.
പൂഞ്ഞാര്‍: വഖഫ് നിയമക്കുരുക്കില്‍ റവന്യു അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ട മുനമ്പം ജനതയുടെ നീതിക്കു വേണ്ടിയുള്ള സഹനസമരത്തെയും അതിനു നേതൃത്വം നല്കുന്ന ക്രൈസ്തവ സഭാവിഭാഗങ്ങളെും വര്‍ഗീയവാദികളെന്ന് ആക്ഷേപിച്ച മന്ത്രി അബ്ദു റഹ്മാന് രാജിവയ്ക്കണമെന്ന് പൂഞ്ഞാര്‍ ഇടവക സംരക്ഷണസമിതി ആവശ്യപ്പെട്ടു.
തലമുറകളായി താമസിക്കുന്നതും വിലകൊടുത്ത് വാങ്ങി ആധാരം ചെയ്തു പേരില്‍ക്കൂട്ടി അനുഭവിക്കുന്നതുമായ ഭൂമിയില്‍നിന്ന് അവരെ കുടിയൊഴിപ്പിക്കില്ലെന്ന് പറയുന്ന മന്ത്രിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ വര്‍ഗീയ പരാമര്‍ശം ഒഴിവാക്കാമായിരുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു.