നാടൻ ഭക്ഷ്യമേള ഒരുക്കി
1479085
Thursday, November 14, 2024 7:29 AM IST
ഉദയനാപുരം: അക്കരപ്പാടം ഗവൺമെൻറ് യുപി സ്കൂളിൽ നാടൻ ഭക്ഷ്യ മേളയും പഴയകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും നടത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് ഭക്ഷ്യ മേള ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ എല്ലാ കുട്ടികളും നാടൻ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് ആഹാരസാധനങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നു. 600പരം വിഭവങ്ങളാണ് കുട്ടികൾ തയ്യാറാക്കിയത്. കളർ പുട്ട്,ബീറ്റ്റൂട്ട് ,ക്യാരറ്റ് ഇടിയപ്പം, പലതരം പച്ചക്കറികളുടെ നീര് കൊണ്ടുണ്ടാക്കിയ വിവിധതരം പലഹാരങ്ങൾ എന്നിവ ഭക്ഷ്യമേളയ്ക്ക് വൈവിധ്യം നൽകി.
അബ്ദുൾഹാരീസ് മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് പി.വി. കിഷോർകുമാർ ,സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ. നടേശൻ, കെ.എ. അഞ്ജു,വി. അനുഷ,അമ്പിളി, സ്മിതാമേനോൻ, പ്രസീനശങ്കർ എന്നിവർ നേതൃത്വം നല്കി.