കാ​ഞ്ഞി​ര​പ്പ​ള്ളി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മ​ണ്ണാ​റ​ക്ക​യം ഡി​വി​ഷ​ൻ അം​ഗം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ ജോളി മ​ടു​ക്ക​ക്കു​ഴി​യെ തെ​ര​ഞ്ഞെ​ടു​ത്തു. മുന്ന​ണി ധാ​ര​ണ പ്ര​കാ​രം സി​പി​എ​മ്മി​ലെ ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മു​ന്‍ ഭ​ര​ണ​സ​മി​തി​യം​ഗ​വും നി​ല​വി​ല്‍ കാ​ഡ്കോ ഭ​ര​ണ​സ​മി​തി​യം​ഗ​വും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്. നി​ര​വ​ധി ക​ര്‍​ഷ​ക അ​വാ​ര്‍​ഡു​ക​ള്‍ നേ​ടി​യ ജൈ​വ ക​ര്‍​ഷ​ക​നാ​യ ജോ​ളി മ​ടു​ക്ക​ക്കു​ഴി തു​ട​ര്‍​ന്നു വ​രു​ന്ന കാ​ലാ​വ​ധി മു​ഴു​വ​ന്‍ സ​മ​യ​വും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം അ​ല​ങ്ക​രി​ക്കും. 15 അം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ എ​ല്‍​ഡി​എ​ഫ് - 10, യു​ഡി​എ​ഫ് - അ​ഞ്ച് എ​ന്നി​​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി.​ആ​ര്‍. പ്ര​സാ​ദ് വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ബഹിഷ്‌​ക​രി​ച്ച​താ​യി പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി നേ​താ​വ് കെ.​എ​സ്. എമേഴ്‌​സ​ണ്‍ പ​റ​ഞ്ഞു.