വനം വകുപ്പ് കര്‍ഷകരക്ഷ ഉറപ്പാക്കണം: കര്‍ഷക യൂണിയന്-എം
1478981
Thursday, November 14, 2024 5:40 AM IST
പാലാ: കാടുവിട്ടിറങ്ങുന്ന വന്യജീവികള്‍ കര്‍ഷകരെ ആക്രമിക്കുന്നതും കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതും വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇതു തടയുന്നതിനുള്ള ശാശ്വത പരിഹാരമാര്‍ഗങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നു കേരള കര്‍ഷക യൂണിയന്-എം സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
പാലാ കാര്‍ഷിക വികസന ബാങ്ക് ഹാളില്‍ ചേര്‍ന്ന നേതൃയോഗം പ്രസിഡന്റ് റെജി കുന്നങ്കോട്ട് ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങളെക്കാള്‍ മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നല്കുന്ന ചട്ടങ്ങള്‍കൂടി ഉള്‍പ്പെടുത്തി നിയമം ഉടന്‍ ഭേദഗതി ചെയ്യണമെന്നും ഇതിനായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെ.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ഡാന്റീസ് കൂനാനിക്കല്‍, ഇസഡ്. ജേക്കബ്, എ.എച്ച്. ഹഫീസ്, ഡോ. സാജു ഇടക്കാട്, റെജി ഓലിക്കക്കരോട്ട്, സന്തോഷ് യോഹന്നാന്, എ.എസ്. ആന്റണി, അപ്പച്ചന് നെടുംപള്ളില്‍, ബേബി കപ്പിലുമാക്കല്‍, കെ. ഭാസ്കരന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.