കാരിത്താസിൽ എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് ട്രെയിനിംഗ് പ്രോഗ്രാം
1479078
Thursday, November 14, 2024 7:17 AM IST
കോട്ടയം: മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് സേഫ് സോണ്‍ സംരംഭത്തിനു കീഴില്‍ കാരിത്താസ് ഹോസ്പിറ്റലില്‍ എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. കാരിത്താസ് ഹോസ്പിറ്റലിലെ ഡയമണ്ട് ജൂബിലി ഹാളില്‍ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു.
കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു. സിപിആര്‍, ട്രോമ കെയര്‍, ജീവന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി രൂപകല്പന ചെയ്ത പ്രോഗ്രാം അടിയന്തര സാഹചര്യങ്ങളില്‍ സഹായം നല്കാന് പരിശീലനം ലഭിച്ചവരുടെ ഒരു ശൃംഖല സൃഷ്ടിക്കും.
എമര്‍ജന്‍സി മെഡിസിന് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിവേക്, ആര്‍ടിഒ കെ. അജിത് കുമാര്‍, കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തേവര്‍പറമ്പില്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ബി. അശോക് കുമാര്‍, ശ്രീശന് എന്നിവര്‍ പ്രസംഗിച്ചു.