പുരയിടം കാടുപിടിച്ച നിലയിൽ; കാട്ടുപന്നി ശല്യം രൂക്ഷം
1478984
Thursday, November 14, 2024 5:40 AM IST
വാരിയാനിക്കാട്: റബർത്തോട്ടം കാടുപിടിച്ച് കിടക്കുന്നതിനാൽ പ്രദേശവാസികളായ ജനങ്ങൾക്ക് ദുരിതം. തിടനാട് പഞ്ചായത്തിലെ വാരിയാനിക്കാട്-ചാണകക്കുളം റോഡിന്റെ മധ്യഭാഗത്തായി ഇരുപത് ഏക്കറോളം റബർത്തോട്ടം കാടുപിടിച്ചു കിടക്കുന്നതിനാൽ ഇതുവഴി യാത്ര ചെയ്യുന്നവർക്കും സമീവാസികൾക്കും കാട്ടുപന്നിയുടെയും മറ്റു വന്യജീവികളുടെയും ഇഴജന്തുക്കളുടെയും ആക്രമണത്തിൽ ബുദ്ധിമുട്ട് നേരിടുകയാണ്.
രാത്രികാലങ്ങളിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നതിനാൽ കാട്ടുമൃഗങ്ങൾ പെരുകുന്നതിനും കാരണമാകുന്നു. പ്രദേശവാസികൾ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകുകയും പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടും കാട് വെട്ടിത്തെളിക്കാൻ സ്വകാര്യ വ്യക്തി തയാറാകുന്നില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. അടിയന്തരമായി പ്രശ്നത്തിനു പരിഹാരം കാണണമെന്ന് ജനങ്ങളുടെ ആവശ്യം.